ബസ് ജീവനക്കാരുടെ അശ്രദ്ധ, മുന്നോട്ടെടുത്ത ബസിന്റെ ചവിട്ടു പടിയില്‍ നിന്ന് വീണ 85കാരി മരിച്ചു

ബസ് ജീവനക്കാരുടെ അശ്രദ്ധ, മുന്നോട്ടെടുത്ത ബസിന്റെ ചവിട്ടു പടിയില്‍ നിന്ന് വീണ 85കാരി മരിച്ചു
കയറുന്നതിനു മുന്‍പു മുന്നോട്ടെടുത്ത ബസില്‍ നിന്നു താഴെ വീണ എണ്‍പത്തഞ്ചുകാരി മരിച്ചു. വെള്ളൂര്‍ ഇല്ലിവളവ് തെക്കെക്കുറ്റ് അന്നമ്മ ചെറിയാന്‍ ആണു ഇന്ന് രാവിലെ മരിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ മണര്‍കാട് പള്ളി ജം?ഗ്ഷനില്‍ വച്ചാണ് അപകടമുണ്ടായത്. ഇവരുടെ രണ്ട് കാലിലൂടെയും ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച അന്നമ്മയുടെ വലതു കാല്‍ മുട്ടിനു താഴെ മുറിച്ചുമാറ്റി. ഇടുപ്പെല്ലിനും ഇടതു കാലിന്റെ ഉപ്പൂറ്റിക്കും സാരമായി പരുക്കേറ്റിരുന്നു.

മണര്‍കാട് പള്ളിയില്‍ കല്യാണത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. പള്ളി ജം?ഗ്ഷനില്‍ നിന്നു മണര്‍കാട് കവലയിലേക്കു പോകാന്‍, പാലായില്‍ നിന്ന് കോട്ടയത്തേക്കു പോകുന്ന ബീന ബസില്‍ അന്നമ്മ കയറി. വാതില്‍ക്കല്‍ നിന്നു പൂര്‍ണമായി കയറുന്നതിനു മുന്‍പേ ബെല്ലടിച്ച് ബസ് മുന്നോട്ട് എടുത്തതായി നാട്ടുകാര്‍ പറഞ്ഞു. നിലത്തു വീണ അന്നമ്മയുടെ വലതുകാലില്‍ ചക്രം പൂര്‍ണമായും ഇടതുകാലില്‍ ഭാഗികമായും കയറി. ഉടന്‍ പള്ളിയുടെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളജിലും. വലതുകാലിലെ ഞരമ്ബുകള്‍ ചതഞ്ഞരഞ്ഞ നിലയിലായിരുന്നു.

ബസ് ജീവനക്കാരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പൊലീസിന് നല്‍കിയ വിവരം. ജീവനക്കാരെ നാട്ടുകാര്‍ കൈയേറ്റം ചെയ്യുന്ന സാഹചര്യവുമുണ്ടായിരുന്നു. പൊലീസിന്റെ അന്വേഷണത്തില്‍ ജീവനക്കാരുടെ ഭാ?ഗത്താണ് വീഴ്ച സംഭവിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് അപകടത്തിനിടയാക്കിയ ബസ് കസ്റ്റഡിയിലെടുത്തു.

ജീവനക്കാര്‍ക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിനായിരുന്നു കേസെടുത്തിരുന്നത്. ഇനി മനപ്പൂര്‍വമല്ലാത്ത നര?ഹത്യ ചുമത്തിയായിരിക്കും ഇവര്‍ക്കെതിരെ കേസെടുക്കുക. സംഭവവുമായി ബന്ധപ്പെട്ട് ആര്‍ടിഓയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രൈവറുടെ ലൈസന്‍സ് അടക്കം സസ്‌പെന്‍ഡ് ചെയ്യുന്ന നടപടികള്‍ ആര്‍ടിഒ സ്വീകരിക്കുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസവും ഇതിന് സമാനമായ സംഭവം നടന്നിരുന്നു. വയനാട് മീനങ്ങാടിക്കടുത്ത് അച്ഛനെയും മകളെയും തള്ളിയിട്ട് സ്വകാര്യ ബസ് നിര്‍ത്താതെ പോയതായി പരാതി. പിതാവിന്റെ കാലിലൂടെ ബസ്സിന്റെ പിന്‍ചക്രം കയറിയിറങ്ങി തുടയെല്ല് പൊട്ടി. ഗുരുതരമായി പരിക്കേറ്റ കാര്യമ്പാടി സ്വദേശി ജോസഫ് കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് കല്‍പറ്റയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലാണ് സംഭവം. മീനങ്ങാടി ടൗണിനടുത്തുള്ള അമ്പത്തിനാല് സ്റ്റോപ്പില്‍ വിദ്യാര്‍ഥികള്‍ കയറാനായി കാത്തിരിക്കുന്നുണ്ടായിരുന്നു. ജോസഫും മകളും ഇതേ സ്റ്റോപ്പിലാണ് ഇറങ്ങേണ്ടിയിരുന്നത്. സ്റ്റോപ്പില്‍ നിന്ന് അവിടെ കാത്തു നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ ബസ്സില്‍ കയറാതിരിക്കാന്‍ ജോസഫും മകളും ഇറങ്ങുന്നതിനു മുമ്പ് ബസ് എടുക്കുകയായിരുന്നു. ബസ് പെട്ടെന്നെടുത്തതിനാല്‍ ജോസഫിന്റെ മകള്‍ നീതു വീണു. ഇത് ചോദ്യം ചെയ്യാന്‍ ബസ്സിലേക്ക് കയറിയ ജോസഫിനെ ബസ് കണ്ടക്ടര്‍ തള്ളിയിടുകയായിരുന്നു. സ്റ്റോപ്പില്‍ വെച്ച് ഞാനും പപ്പയും ഇറങ്ങിയപ്പോള്‍ വിദ്യാര്‍ഥികള്‍ കയറാതിരിക്കാന്‍ ബസ് വേഗം എടുത്തു. തുടര്‍ന്ന് ഞാന്‍ വീണു. ഇത് ചോദ്യം ചെയ്യാന്‍ പപ്പ ബസ്സിലേക്ക് കയറിയപ്പോള്‍ ബസ് ജീവനക്കാര്‍ ഉന്തിയിടുകയായിരുന്നു’, ജോസഫിന്റെ മകള്‍ പറയുന്നു.

ഉന്തിയിട്ട് വീണപ്പോള്‍ ജോസഫിന്റെ കാലിലൂടെ ബസ്സിന്റെ പിന്‍ചക്രം കയറിയിറങ്ങി. തുടയെല്ല് പൊട്ടി പുറത്ത് വന്നെന്നും. മുട്ട് പൊടിഞ്ഞുപോയിട്ടുണ്ടെന്നും മകള്‍ പറയുന്നു. ജോസഫ് വീണപ്പോള്‍ നാട്ടുകാര്‍ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു.