ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് 86 ലക്ഷം രൂപയുടെ സ്വർണ്ണവും 6 ലക്ഷം രൂപം പിടികൂടി അതിർത്തി രക്ഷാ സേന

കൊൽക്കത്ത :  ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് 86 ലക്ഷം രൂപയുടെ സ്വർണ്ണവും 6 ലക്ഷം രൂപയുടെ ബംഗ്ലാദേശ് ടാക്കയും പിടികൂടി അതിർത്തി രക്ഷാ സേന. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ നിന്നുമാണ് ഇവ പിടികൂടിയത്.  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

പിടികൂടിയ സ്വർണ്ണത്തിന് 1390 ഗ്രാം ഭാരമുണ്ട്. 86,04,100 രൂപ വില വരും. കള്ളക്കടത്തുക്കാരെ കണ്ടെത്താൻ തിരച്ചിൽ നടത്തുകയാണ്. പിടിച്ചെടുത്ത സാധനങ്ങൾ തുടർ നിയമനടപടികൾക്കായി നാദിയയിലെ ബാൻപൂരിലുള്ള കസ്റ്റംസ് ഓഫീസിന് കൈമാറി എന്ന് അതിർത്തി രക്ഷാ സേന ഉദ്യോഗസ്ഥർ അറിയിച്ചു. കള്ളപ്പണക്കാർ ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കടത്തുകയായിരുന്ന സ്വർണ്ണവും ടാക്കയുമാണ് പിടികൂടിയത്.