വീട്ടില്‍ അതിക്രമിച്ചു കടന്ന് 42 കാരിയെ ബലാല്‍സംഗം ചെയ്തു

മുംബൈ. വീട്ടില്‍ അതിക്രമിച്ചു കയറിയ മൂന്നുപേര്‍ ചേര്‍ന്ന് 42 വയസ്സുകാരിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി. മുംബൈ കുര്‍ളയിലാണ് സംഭവം. സിഗരറ്റ് കൊണ്ട് സ്വകാര്യഭാഗങ്ങളില്‍ പൊള്ളിക്കുകയും കത്തികൊണ്ട് നെഞ്ചിലും കൈകളിലും മുറിവേല്‍പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

വിവരം പുറത്തുപറഞ്ഞാല്‍ വിഡിയോ പ്രചരിപ്പിക്കുമെന്നു ഭീഷണി മുഴക്കുകയും ചെയ്തു. എന്നാല്‍, യുവതി സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതി താമസിക്കുന്ന മേഖലയില്‍ നിന്നുളളവരാണ് പ്രതികളെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നു പോലീസ് പറഞ്ഞു.