സാമ്പ്രാണിക്കൊടിയിൽ വള്ളം മറിഞ്ഞ് വീട്ടമ്മ അഷ്ടമുടി കായലിൽ മുങ്ങി മരിച്ചു.

 

കൊല്ലം/ കൊല്ലം ജില്ലയിലെ സാമ്പ്രാണിക്കൊടിയിൽ വള്ളം മറിഞ്ഞ് വീട്ടമ്മ അഷ്ടമുടി കായലിൽ മുങ്ങി മരിച്ചു. സാമ്പ്രാണിക്കൊടി സ്വദേശിനി ഗ്രെയിസാണ് മരനായയേറ്റത്. വള്ളം മറിയുമ്പോൾ മകൻ അഖിലിനെ മറ്റ് ടൂറിസ്റ്റ് ബോട്ടുകൾ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് 5.40 ന് സാമ്പ്രാണിക്കൊടി വിനോദ സഞ്ചാര കേന്ദ്രത്തിൽ ചായയും പൊരിപ്പും വിറ്റ ശേഷം തുരുത്തിലേക്ക് മടങുമ്പോഴാണ് ശക്തമായ മഴയിലും കാറ്റിലും അമ്മയും മകനും പോയ കൊതുമ്പു വള്ളം മറിഞ്ഞ് അപകടത്തിൽ പെടുന്നത്.

വള്ളത്തിൽ നിന്നു കായലിൽ വീണ ഗ്രേയിസിനെ മകനെ മറ്റ് വള്ളക്കാർ രക്ഷപ്പെടുത്തിയെങ്കിലും ഗ്രെയിസിനെ രക്ഷിക്കാനായില്ല. ഒരു മണിക്കൂർ വള്ളക്കാരും ഫയർഫോഴ്സിന്റെ സ്കൂബാ ഡൈവേഴ്സും നടത്തിയ തെരച്ചിലിനൊടുവിലാണ് ഗ്രയിസിന്റെ മൃതശരീരം കണ്ടെടുക്കുന്നത്.