മംഗളൂരുവിലെ ഒരു സ്വകാര്യ അപ്പാർട്ട്‌മെന്റിൽ ലിപ്‌ലോക് ചുംബന മത്സരം

 

മംഗളൂരു/ മം​ഗളൂരുവിലെ കോളേജ് വിദ്യാർഥികളുടെ ലിപ് ലോക്ക് മത്സരം വിവാദമായി. ലിപ് ലോക്ക് മത്സര വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മംഗളൂരുവിലെ ഒരു സ്വകാര്യ അപ്പാർട്ട്‌മെന്റിൽ ലിപ്‌ലോക് ചുംബനത്തിൽ ഏർപ്പെട്ട ന​ഗരത്തിലെ പ്രശസ്ത കോളേജിലെ വിദ്യാർഥികളായ ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു വരുന്നത്. ആദ്യം ലോക്ക് വിടുന്നവർ തോൽക്കുകയും വിടാതെ ലോക്കിലിടുന്നവർക്ക് ജയവുമാണ് മത്സരഫലം.

യൂണിഫോം ധരിച്ച രണ്ട് വിദ്യാർഥിനികൾ ചുംബിക്കുന്നതും അവരുടെ സുഹൃത്തു ക്കൾ അവരെ പ്രോത്സാഹിപ്പിക്കുന്നതുമാന് വീഡിയോ. വിദ്യാർത്ഥികൾ ലിപ് ലോക്ക് മത്സരം നടത്തുകയായിരുന്നുവെന്നാണ് പൊലീസ് ഇതേപ്പറ്റി പറഞ്ഞിരിക്കുന്നത്. വീഡിയോ തയ്യാറാക്കിയ കുട്ടിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടു ത്തതായി പൊലീസ് അറിയിച്ചു.

ആറുമാസം മുമ്പ് സ്വകാര്യ ഫ്‌ളാറ്റിലാണ് സംഭവം നടന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണർ എൻ. ശശികുമാർ മാധ്യങ്ങളോട് പറഞ്ഞു. ഒരു വിദ്യാർഥി ഒരാഴ്ച മുമ്പ് വാട്‌സ്ആപ്പിൽ വീഡിയോ പോസ്റ്റ് ചെയ്ത പിറകെ മറ്റാരോ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. സംഭവം കോളജ് അധികൃതർ അറിഞ്ഞതോടെ വിദ്യാർഥികളെ കോളജിൽ നിന്ന് പുറത്താക്കി. കോളേജ് അധികൃതരോ രക്ഷിതാക്കളോ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നും കമ്മീഷണർ എൻ. ശശികുമാർ പറയുകയുണ്ടായി.

ലിപ് ലോക്ക് മത്സരത്തിനിടെ വിദ്യാർത്ഥികൾ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ യെന്ന് പൊലീസ് പരിശോധിച്ചു വരുകയാണ്. ഒരു പെൺകുട്ടി അവളുടെ കോളേജ് സുഹൃത്തിന്റെ മടിയിൽ കിടക്കുന്നതും വീഡിയോയിൽ ഉണ്ട്. ആൺകുട്ടികളിൽ ഒരാൾ അടുത്ത ജോഡികളെ ചുംബിക്കാൻ വിളിക്കുന്നതും കാണാവുന്നതാണ്. സംഭവം രക്ഷിതാക്കളെ ആശങ്കയിലാക്കിയിരിക്കുകയാണെന്നു പൊലീസ് പറയുന്നു.