ഭാര്യചതിച്ചു, രക്ഷിക്കാൻ കരഞ്ഞപേക്ഷിച്ച് ന്യൂസിലാന്റിൽ നിന്നും മലയാളി

കർമ്മ ന്യൂസ് ഓഫീസിൽ എത്തിയത് സങ്കടപ്പെടുത്തുന്ന ഒരു കത്തും വീഡിയോയും. ന്യൂസ്ലാന്റിൽ നിന്നുള്ള ബൈജു രാജു എന്ന യുവാവ് തനിക്ക് ഭാര്യയുടെ ചതിയും, ഭാര്യ വീട്ടുകാരുടെ ശല്യവും മൂലം ജീവിക്കാൻ ആകുന്നില്ലെന്ന ആത്മഹത്യാ കുറിപ്പാണ്‌ ഉള്ളടക്കം. വലിയ കത്താണ്‌. അദ്ദേഹത്തേ രക്ഷിക്കണം. ആത്മഹത്യാ കുറിപ്പ് എന്ന രീതിയിൽ കത്തും വീഡിയോയും വന്നതിനാൽ മാത്രം ആ ജീവൻ രക്ഷിക്കാൻ ന്യൂസ്ലാന്റിലെ അധികാരികളോടും പ്രവാസി മലയാളികളോടും, ഇന്ത്യൻ അധികൃതരോടും ആയി ഈ വീഡിയോയിലൂടെ കർമ്മ ന്യൂസ് അഭ്യർഥിക്കുന്നു.

ആ യുവാവ് ഇപ്പോൾ ജീവനോടെ ഉണ്ടോ എന്നും വ്യക്തമല്ല. അദ്ദേഹത്തിന്റെ 9 മിനുട്ടുള്ള അവസാന വാക്കുകൾ എന്ന് പറഞ്ഞുള്ള വീഡിയോയിൽ ഉട നീളം കരയുകയാണ്‌. ഭാര്യക്ക് മറ്റൊരാളുമായി ബന്ധം എന്നും മകളേ തന്നിൽ നിന്നും അകറ്റി എന്നും, ഭാര്യ വീട്ടുകാരും ഭാര്യയും തന്റെ പണം മുഴുവൻ കൊണ്ടുപോയി എന്നും നാട്ടിലെ ഫിക്സഡ് നിക്ഷേപം എല്ലാം ഭാര്യയുടെ അമ്മ കൈക്കലാക്കി എന്നും തന്നെ ഇപ്പോൾ അവരെല്ലാം ആട്ടി പുറത്താക്കി എന്നും ആണ്‌ ബൈജു രാജു പറയുന്നത്.

ബൈജു ഇത് കേൾക്കുന്നു എങ്കിൽ ഇഷ്ടമില്ലാത്ത ലോകവും ജീവിത സാഹചര്യങ്ങളും നമുക്ക് മാറ്റാനാകും. എന്നാൽ ജീവിതവും ജീവനും നശിപ്പിക്കരുത്. ഒരുകാരണവശാലും അപകടത്തിലേക്കും ജീവൻ അവസാനിപ്പിക്കുന്നതിലേക്കും തിരിയരുത്..ബൈജു രാജുവിന്റെ അഭ്യർഥനയുടെ അടിസ്ഥാനത്തിൽ മാത്രമാണ്‌ കർമ്മ ന്യൂസ് ഈ കത്തും വീഡിയോയും ആ ജീവൻ രക്ഷിക്കാൻ കൂടിയും സഹായം അഭ്യർഥിച്ചും പ്രസിദ്ധീകരിക്കുന്നത്