മലയാളി റെയില്‍വേ ഉദ്യോഗസ്ഥ ട്രാക്കിൽ വീണു മരിച്ചു.

ചെന്നൈ. ട്രെയിനില്‍ ഗാര്‍ഡ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മലയാളി റെയില്‍വേ ഉദ്യോഗസ്ഥ ട്രാക്കിൽ വീണു മരിച്ചു. മലയാളി റെയില്‍വേ ഉദ്യോഗസ്ഥയെ ട്രാക്കിലേക്ക് തെറിച്ചു വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്തിൽ ദുരൂഹത ഉണ്ട്.

പാലക്കാട് കൊടുന്തിരപ്പുള്ളി പാണപ്പറമ്പ് അഷ്ടപദിയില്‍ ബി മിനിമോളെയാണ് (38) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. മിനിമോള്‍, ഗുവാഹത്തി – ബംഗളൂരു സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലെ അവസാന എസ്എല്‍ആര്‍ കോച്ചില്‍ ഡ്യൂട്ടിയിലായിരിക്കെയാണ് മരണപ്പെട്ടിരിക്കുന്നത്.

രണ്ടു സ്റ്റേഷനുകളില്‍ ഗാര്‍ഡിന്റെ സിഗ്‌നല്‍ ലഭിക്കാത്തതിനെ തുടര്‍ ന്ന് ലോക്കോ പൈലറ്റ് പച്ചക്കുപ്പം സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയ ശേഷം റെയില്‍വേ അധികൃത രെ വിവരം അറിയിക്കുകയായിരുന്നു.