കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കല്ലെറിഞ്ഞത് ചോദ്യം ചെയ്ത മധ്യവയസ്‌കനെ അയല്‍വാസി അടിച്ചുകൊന്നു

കോഴിക്കോട് . വടകരയില്‍ അയല്‍വാസിയുടെ മര്‍ദനമേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. ആയഞ്ചേരി തറോപൊയിലില്‍ പുറത്തുട്ടയില്‍ നാണു(65) ആണ് മരണപ്പെട്ടത്. വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതിയെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇരുവരുടെയും വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികളെ നാണുവിന്റെ അയല്‍വാസി കല്ലെറിഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് നാണുവിന്‌ മർദ്ദനം ഏൽക്കുന്നത്. മര്‍ദനത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ നാണുവിനെ അശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം, തിരുവനന്തപുരത്ത് പാൽ വാങ്ങാൻ പോയ 11 കാരിയെ വഴിയിൽ തടഞ്ഞ് ഉപദ്രവിക്കാൻ ശ്രമിക്കുകയും ഇത് ചോദിക്കാൻ ചെന്ന മുത്തച്ഛനെ ഇരുമ്പു കമ്പി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താനും ശ്രമിച്ചയാളെ വട്ടപ്പാറ പൊലീസ് അറസ്റ്റു ചെയ്യുകയുണ്ടായി. തിരുവനന്തപുരം തേക്കട കന്യാക്കുളങ്ങര സിന്ധു ദവനിൽ ബിജു (33) ആണ് സംഭവത്തിൽ അറസ്റ്റിലായത്. ഇക്കഴിഞ്ഞ 27ന് രാവിലെ 9 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.