നിന്നെ എനിക്ക് വേണ്ടെന്നു മകൻ, ഒരു പെറ്റമ്മയുടെ വേദന

ഇത് ഒരു പെറ്റമ്മയുടെ വേദനയാണ്. തന്നെ തനിച്ചാക്കി പോയ മകനും ഭർത്താവിനും വേണ്ടി കണ്ണീരൊഴുക്കുകയാണ് ഈ ‘അമ്മ. ചേർത്തലയിൽ നിന്ന് തേവരയിലെത്തി ഭർത്താവും മകനുമൊത്ത് ജീവിച്ചു വന്ന സുജാത എന്ന ഈ അമ്മയെ ഭർത്താവ് സമ്പത്തും 19 വയസുകാരനായ മകനും ഉപേക്ഷിച്ച് പോയിരിക്കുന്നു. ജീവിതം വഴി മുട്ടി എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിൽ എന്നെ രക്ഷിക്കണമെന്ന് ഒരമ്മ അപേക്ഷിക്കുകയാണ്. നിലത്ത് വെക്കാതെ പൊന്നുപോലെ നോക്കിയ മകൻ പറയുന്നത് നിന്നെ എനിക്ക് വേണ്ടെന്നാണ്.

ഒരു ചെറിയ കട നടത്തി വരുകയായിരുന്നു കുടുംബം. ഒരു കൊലുസ്സ് വീട്ടിൽ കാണാതെ പോയതിനെ തുടർന്നുണ്ടായ തർക്കമാണ് അച്ഛനും മകനും ഇവരെ തനിച്ചാക്കാൻ വഴിയൊരുക്കിയത്. അച്ഛനെ കള്ളനാക്കിയ അമ്മയെ വേണ്ടെന്നു മകൻ പറയുന്നതായാണ് സുജാത കർമ്മ ന്യൂസിനോട് പറഞ്ഞത്. ഭർത്താവിനും സുജാതയെ ഇപ്പോൾ വേണ്ടെന്നാണ് പറയുന്നത്. ജീവിതത്തിന്റെ പാതി വഴിയിലെത്തിയപ്പോൾ പെട്ട് വളർത്തിയ മകനും അതുവരെ ജീവിതത്തിന്റെ കഷ്ടനഷ്ടങ്ങളിൽ പങ്കാളിയായിരുന്നു ഭർത്താവിനും സുജാതയെ വേണ്ട.

അവർ എവിടെ പോകും? പെറ്റമ്മയെ തെരുവിൽ വലിച്ചെറിയുകയാണോ വേണ്ടത്. അവർ ആഹാരത്തിനു എന്ത് ചെയ്യും? അവർ കിടന്നുറങ്ങുന്നത് എവിടെ? തേവര പോലീസ് സുജാതയുടെ പരാതിയിൽ സമ്പത്തിനെ വിളിച്ചു വരുത്തിയപ്പോൾ നാല്പതിനായിരം രൂപയാണ് അയാൾ കൊടുത്തത്. ആ പണം കൊണ്ട് ഒരു വീട് വാടകക്കെടുക്കാൻ അഡ്വാൻസ് കൊടുത്ത് ഒറ്റക്ക് ജീവിക്കുകയാണ് സുജാത. വാടക കൊടുക്കാൻ പോലും ഒരു ജോലിയുമില്ലാത്ത അവർക്ക് നിർവാഹമില്ല. ചേർത്തലയിൽ സ്വന്തമായുള്ള ഭൂമി പണയവെച്ചാണ് ആവശ്യഘട്ടങ്ങളിൽ ഭർത്താവിനെ സഹായിച്ചിട്ടുള്ളത്. ആ ഭൂമിയും ഇപ്പോൾ കടത്തിലാണ്. അടുത്ത വാടക കൊടുക്കുന്ന നാളുകൾ എണ്ണി എന്തുചെയ്യണമെന്നറിയാതെ ഇരിക്കുകയാണ് സുജാത. ഒരമ്മ പറയുന്ന അവരുടെ വേദനകൾ കേൾക്കൂ വീഡിയോ കാണൂ.