മനോരമക്കാരെ കുടുക്കാൻ ദേശാഭിമാനി ലോബി,പ്രസ് ക്ളബ്ബുകളിലേ അഴിമതി

പല പ്രസ് ക്ളബുകളും സർക്കാർ ഫണ്ട് തിരിമറിയും അഴിമതിയും നടത്തിയതിനു ജപ്തി നേരിടുമ്പോൾ ഇതിൽ മനോരമക്കാരേ കുടുക്കാൻ ദേശാഭിമാനി ലോബിയുടെ ശ്രമം. നിലവിലെ അഴിമതി നടന്ന സമയത്ത് പ്രസ് ക്ലബുകളിൽ എല്ലാം ദേശാഭിമാനി ലോബി ആയിരുന്നു ഭരണത്തിൽ.

മറ്റ് മാധ്യമങ്ങളിൽ ഉൾപ്പെട്ട ഭാരവാഹികൾ ആയിരുന്നു എങ്കിലും അവരും സി.പി.എം അനുകൂല മാധ്യമ പ്രവർത്തകരാണ്‌. ഇപ്പോൾ പ്രസ് ക്ളബിൽ പുതിയ ഇലക്ഷൻ വരുമ്പോൾ ദേശാഭിയാനിക്കാർ മനപൂർവ്വം പുറകോട്ട് വലിയാനും മനോരമക്കാരേ പ്രധാന തലപ്പത്ത് കൊണ്ടുവരാനും ആണ്‌ നീക്കം. ജയിച്ച് കഴിഞ്ഞാൽ അഴിമതി കേസ് മനോരമയുടെ സഹായത്തോടെ നേരിടാൻ ആണ്‌ നീക്കങ്ങൾ. അതായത് പ്രസ്ക്ളബുകളിലെ സർക്കാർ ഫണ്ട് തിരിമറിയിൽ മനോരമയേ കൂടി വലിച്ചിടുകയാണ്‌ ലക്ഷ്യം

ജൂലൈയിൽ കെയുഡബ്ല്യുജെ സംസ്ഥാന ജില്ലാ ഭാരവാഹി തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനെ തുടർന്നാണ് മനോരമക്കാരെ കുടുക്കാൻ ദേശാഭിമാനി ലോബി തീരുമാനിച്ചത്. യൂണിയൻ ജില്ലാ ഭാരവാഹികളാണ് ജില്ലാ പ്രസ് ക്ലബുകളിലെയും ഭാരവാഹിത്വം വഹിക്കുക.തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാൻ കോഴിക്കോട് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം ഒത്തു കൂടിയ ദേശാഭിമാനി – ഇടത് ആഭിമുഖ്യ സെൽ നേതാക്കളുടെ യോഗത്തിലാണ് ഗൂഡ പദ്ധതി ചർച്ചയായത്. മലയാള മനോരമ കോഴിക്കോട് യൂണിറ്റിലെ സാനു ജോർജിനെ സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തേക്ക് പിന്തുണക്കാൻ ദേശാഭിമാനി ലോബി തീരുമാനിച്ചു. ദേശാഭിമാനി – കൈരളി അംഗങ്ങൾ ഇത്തവണ മൽസര രംഗത്തുണ്ടാകില്ല.

തിരുവനന്തപുരത്ത് നിലവിലെ പ്രസിഡൻ്റ് മനോരമയിലെ ഷില്ലർ സ്റ്റീഫനെ വീണ്ടും മൽസരിപ്പിക്കും. മലപ്പുറത്ത് മനോരമയിലെ മഹേഷ് കുമാറിനെ പ്രസിഡൻ്റാക്കാനാണ് നീക്കം.പരമാവധി ജില്ലകളിൽ പ്രസിഡൻ്റ് / സെക്രട്ടറി സ്ഥാനാർഥികളാക്കാൻ മനോരമയിൽ നിന്ന് യൂണിയൻ പ്രവർത്തനത്തിൽ തൽപരരായവരെ സമീപിക്കും.ജപ്തി നടപടികൾ ആംഭംഭിച്ച മലപ്പുറം, വയനാട്, തൊടുപുഴ പ്രസ് ക്ലബുകളിൽ ഭാരവാഹികളുടെ അക്കൗണ്ടുകൾ മരവിപ്പിച്ച് റവന്യൂ റിക്കവറി നടത്താൻ കലക്ടർമാർ നിർദേശം നൽകിയിട്ടുണ്ട്.

എം പി ഫണ്ട് തിരിമറിയാണ് വയനാട്, തൊടുപുഴ പ്രസ് ക്ലബുകളിലെ റവന്യൂ റിക്കവറിക്ക് കാരണം. 20 ലക്ഷം രൂപ പാട്ടക്കുടിശിക വരുത്തിയതിനാലാണ് മലപ്പുറം പ്രസ് ക്ലബ് ജപ്തി ചെയ്യാൻ നോട്ടീസ് നൽകിയത്.ഇതു കൂടാതെ രണ്ടര കോടി രൂപയുടെ സർക്കാർ ഫണ്ട് ദുരുപയോഗിച്ചതിന് 10 പ്രസ് ക്ലബുകൾക്കെതിരെ റവന്യൂ റിക്കവറി നടപടികൾക്ക് സംസ്ഥാന ധനവകുപ്പ് ഇൻസ്പെക്ഷൻ വിങ് റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്.

കെയുഡബ്ല്യുജെ സൽഹി ഘടകം,കേസരി ട്രസ്റ്റ്, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ പ്രസ് ക്ലബുകളാണ് വിവിധ പദ്ധതികൾക്കായി ഐപിആർഡി വകുപ്പു മുഖേന അനുവദിച്ച രണ്ടര കോടി രൂപ ദുരുപയോഗിച്ചു നടപടികൾ നേരിടുന്നത്.

ആസന്നമായ ജപ്തി, ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ നടപടികൾ മുന്നിൽ കണ്ടാണ് യൂണിയൻ തിരഞ്ഞെടുപ്പിൽ നിന്നു വിട്ടു നിൽക്കാൻ ദേശാഭിമാനി – കൈരളി സെല്ലുകളുടെ നീക്കം. മനോരമയിലെ സ്ഥാനമോഹികളുടെ തലയിൽ ഫണ്ടു ദുരുപയോഗ കേസുകൾ കെട്ടിവയ്ക്കാനാണ് ദേശാഭിമാനി സെല്ലിൻ്റെ ശ്രമം