രാജ്യത്ത് വധശിക്ഷക്ക് പുതിയ രീതി വരുന്നു, സൗദി മോഡലോ? വാളോ വിഷമോ? മോദി തീരുമാനിക്കും

ന്യൂ ഡൽഹി . ഇന്ത്യയിൽ മാറ്റത്തിന്റെ മറ്റൊരു വിപ്ലവം വരുന്നു. വധ ശിക്ഷക്ക് വിധിക്കുന്നവരെ ഇനി എങ്ങിനെ കൊല്ലണം എന്ന് നരേന്ദ്ര മോദിയുടെ സർക്കാർ തീരുമാനിക്കും. തൂക്കി കൊല്ലുന്നത് കൂടുതൽ വേദനാജനകവും കൂടുതൽ സമയം എടുത്ത് വിഷമിച്ച് മരിക്കുന്നതും ആണ്‌ എന്ന് സുപ്രീം കോടതി. അതിനാൽ കുറച്ച് കൂടി ലളിതമായി ക്രിമിനലുകളേ കൊല്ലാനുള്ള ബദൽ നിർദ്ദേശം സമർപ്പിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

അങ്ങിനെ ഇനി വിഷം കുത്തി വയ്ക്കണോ? വെടി വയ്ച്ച് തീർക്കണോ? ഇല്കട്രിക് കസേരയിൽ ഇരുത്തണോ, വിഷ പുക അടിപ്പിക്കണോ, ചേമ്പറിൽ ഇരുത്തണോ എന്നൊക്കെ കേന്ദ്ര സർക്കാർ തീരുമാനിക്കും. എന്തായാലും വേദന കുറച്ചും പെട്ടെന്ന് കൊല്ലുന്നതുമായ രീതി വേണം എന്നാണ്‌ സുപ്രീം കോടതിയുടെ നിർദ്ദേശം.

തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കുന്ന കാര്യത്തിൽ പുതിയ ചർച്ചക്ക് തുടക്കമിടുക യാണ്‌ സുപ്രീംകോടതി. തൂക്കിലേറ്റിയുള്ള വധശിക്ഷ ക്രൂരമായ നടപടിയല്ലേയെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആരാഞ്ഞു. കഴുത്തിൽ കുരുക്കിട്ട് വധശിക്ഷ നടപ്പിലാക്കുന്നത് ക്രൂരതയാണെന്ന നിരീക്ഷണത്തോടെയാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. അതായത് കഴുത്തിൽ കുരുക്ക് ഇട്ട് നിലവിൽ 30 മിനുട്ടോളം ഒരാളേ കഴുമരത്തിൽ തൂക്കി ഇടണം.

30 മിനുട്ട് കഴിഞ്ഞ് ഡോക്ടർ പരിശോധിച്ച് മരണം ഉറപ്പാക്കണം. ഇത്തരത്തിൽ 30 മിനുട്ട് തൂക്കി ഇടുമ്പോൾ അത് ക്രൂരത ആണെന്നും മാന്യമായ രീതിയിൽ ആകാം വധ ശിക്ഷ എന്നും വിലയിരുത്തുന്നു. സാധാരണ തൂക്കി കൊല്ലാൻ 5 മിനുട്ട് വളരെ അധികമാണ്‌. എന്നാലും മരണം ഉറപ്പാക്കാനാണ്‌ 30 മിനുട്ട് തൂക്കുന്നത്. ഒരിക്കൽ വധശിക്ഷ നടപ്പാക്കി താഴെ ഇറക്കുന്ന ആൾക്ക് ജീവൻ ഉണ്ടേൽ വീണ്ടും തൂക്കുന്നതിനും നിയമ തടസം ഉണ്ട്. ഇതുകൂടി കണക്കാക്കി വധശിക്ഷ നടപ്പാക്കൽ ഉറപ്പ് വരുത്താനാണ്‌ 30 മിനുട്ട് തൂക്കൽ.

ലോകത്ത് ഒരിടത്തും ഇല്ലാത്ത വിധത്തിൽ ശരിയത്ത് രീതിയിലാണ്‌ സൗദിയിൽ വധശിക്ഷ നടപ്പാക്കുന്നത്. വാളുകൊണ്ട് തലവെട്ടിയും തൂക്കിക്കൊല്ലലുമാണ് സാധാരണയായി വധശിക്ഷ നടപ്പാക്കുന്നത്. ചില കേസുകളിൽ വെടിവയ്ച്ചും കൊല്ലാറുണ്ട്. സൗദിയിൽ തലവെട്ടൽ രീതിയിൽ ശിക്ഷ നടപ്പാക്കാൻ കുറ്റവാളിയേ സാധാരണയായി രാവിലെ 9 മണിക്ക് പുറത്ത് കൊണ്ടുവരും. കുറ്റവാളിയെ കോടതിക്ക് സമീപമുള്ള ഒരു മുറ്റത്തേക്ക് കൊണ്ടുപോയി ആരാച്ചാർക്ക് മുന്നിൽ മുട്ടുകുത്തി നിര്ത്തുന്നു.

ഒരു പോലീസ് ഉദ്യോഗസ്ഥൻ ആ വ്യക്തി ചെയ്ത കുറ്റകൃത്യങ്ങൾ പ്രഖ്യാപിക്കുകയും തുടർന്ന് കണ്ണുകൾ മൂടി കെട്ടി തല കുനിച്ച് വെയ്ച്ച് ആരാച്ചാർ തല വാളു കൊണ്ട് വെട്ടിമാറ്റുകയും ആണ്‌ ചെയ്യുന്നത്. ആരാച്ചാർ സുൽത്താൻ എന്നറിയപ്പെടുന്ന ഒരു വാൾ ഉപയോഗിച്ച് ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ കഴുത്തിൽ നിന്ന്ശരീരത്തിൽ നിന്ന് തല നീക്കം ചെയ്യുന്നു. ഒരു മെഡിക്കൽ എക്സാമിനർ മൃതദേഹം പരിശോധിച്ച് കുറ്റവാളിയെ മരിച്ചതായി പ്രഖ്യാപിച്ച ശേഷം, ഒരു പോലീസ് ഉദ്യോഗസ്ഥൻ ശിരഛേദം ചെയ്ത കുറ്റവാളിയുടെ കുറ്റകൃത്യങ്ങൾ ഒരിക്കൽ കൂടി പ്രഖ്യാപിക്കുകയും നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്യുന്നു. സൗദിയിൽ ഒരു പ്രൊഫഷണൽ ആരാച്ചാർ ഒരു ദിവസം 10 പേരുടെ വരെ തല വെട്ടാറുണ്ട്.

അമേരിക്കയിൽ 4 വിധത്തിലുള്ള വധ ശിക്ഷ നടപ്പാക്കൽ ഉണ്ട്. തൂക്കൽ മുതൽ ഇല്കട്രിക് ചെയർ, വിഷം കുത്തി വയ്ക്കുക, വെടി വയ്ക്കുക തുടങ്ങി എല്ലാം അമേരിക്കയിൽ ഉണ്ട്. കുറ്റവാളിക്ക് സ്വയം തിരഞ്ഞെടുക്കാം ഇതിൽ ഏത് രീതിയിൽ മരിക്കണം എന്നത്. അധികം ആളുകളും വിഷം കുത്തിവയ്ച്ചാണ്‌ മരിക്കാൻ ഇഷ്ടപ്പെടുന്നത്. മാരകമായ വിഷം കുത്തി വയ്ക്കുന്നതോടെ നിമിഷങ്ങൾ കൊണ്ട് വേദനയില്ലാതെ അബോധാവസ്ഥയിൽ ആകുകയും നിമിഷങ്ങൾ കൊണ്ട് മരിക്കുകയും ചെയ്യും.

ഇപ്പോൾ ഇന്ത്യയിലും വധ ശിക്ഷ പരിഷ്കരിക്കണം എന്ന നിർദ്ദേശം വരികയാണ്‌. അന്തസുള്ള മരണം മനുഷ്യന്റെ മൗലിക അവകാശമാണെന്നും തൂക്കിലേറ്റുമ്പോൾ ഈ അന്തസ് ഹനിക്കപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടി തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിർദ്ദേശം. അതേസമയം, ഏതെങ്കിലും ഒരു പ്രത്യേക രീതിയിൽ വധശിക്ഷ നടപ്പാക്കണമെന്ന് നിർദ്ദേശിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തൂക്കിലേറ്റിയുള്ള വധശിക്ഷയുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്തുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കാനും സന്നദ്ധമാണെന്ന് കോടതി അറിയിച്ചിരിക്കുകയാണ്.