ഈത്തപ്പഴക്കുരു തൊണ്ടയിൽ കുരുങ്ങി, അമ്മവീട്ടിൽ വിരുന്നിനെത്തിയ ഒന്നര വയസുകാരന് ദാരുണാന്ത്യം

മലപ്പുറം. ഈത്തപ്പഴക്കുരു തൊണ്ടയിൽ കുരുങ്ങി ഒന്നര വയസുകാരന് മലപ്പുറത്ത് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ വേങ്ങരയിൽ ആണ് ദാരുണമായ സംഭവം നടന്നത്. വേങ്ങര ചളിടവഴിയിലെ മണ്ടോടൻ ഹംസക്കുട്ടിയുടെ മകൻ മുഹമ്മദ് ഹുസൈർ ആണ് മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചക്ക് ശേഷം വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ തൊണ്ടയിൽ ഈത്തപ്പഴക്കുരു കുടുങ്ങുകയായിരുന്നു.

കുട്ടിക്ക് ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന്, ഉടൻ തന്നെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെമ്മാട് സി കെ നഗറിലെ മാതാവിന്റെ വീട്ടിൽ വിരുന്നിനായി എത്തിയതായിരുന്നു കുട്ടിയും കുടുംബവും. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

കുട്ടിക്ക് ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അബദ്ധത്തിൽ ഈത്തപ്പഴക്കുരു കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയതാണ്. മാതാവ്: അനീസ. സഹോദരങ്ങൾ: മുഹമ്മദ് അഹ് നഫ്, ഫാത്വിമ നസ.