
പോപ്പുലർ ഫ്രണ്ടിന്റെ ചെറുവിരൽ പോലും ഇനി ഉയരില്ലെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി.ഇന്ത്യയിലെ മുസ്ളീങ്ങൾ എല്ലാം ഈ നിരോധനത്തേ സ്വാഗതം ചെയ്യുകയാണ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം ധീരമായ നടപടിയാണ്. ഈ നടപടിയെ സ്വാഗതം ചെയ്ത മുസ്ലിംലീഗ് നേതൃത്വത്തെ അഭിനന്ദിക്കുന്നു.എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു.
കാശ്മീരിൽ മുമ്പ് സൈന്യത്തിനെതിരേ കല്ലെടുത്ത് എറിയുന്നവരായിരുന്നു ഉണ്ടായിരുന്നത്.എന്നാല്‍ ഇന്ന് ഒരാളുടെ കൈ പോലും സൈന്യത്തിനെതിരെ ഉയരുന്നില്ല.ആ നിലയിലേക്ക് കാശ്മീരിനെ മാറ്റി ഇന്ത്യയുടെ ഭാഗമാക്കി എല്ലാ അർഥത്തിലും.പിഎഫ്ഐയുടെ ഒരു ചെറുവിരല്‍ പോലും ഇന്ത്യയുടെ സമാധാനത്തിനെതിരെ ഇനി ഉയരില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.പിഎഫ്ഐ നിരോധിക്കേണ്ടതില്ല എന്ന നിലയില്‍ സിപിഎം സെക്രട്ടറിയുംപ്രതിപക്ഷനേതാവും പ്രതികരിച്ചത് അവരുടെ തീവ്രവാദബന്ധമാണ് കാണിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുടെയും നേതൃശക്തിയെ കുറിച്ച് അജ്ഞതയുള്ളവരാണ് നിരോധനത്തില്‍ ആശങ്ക പ്പെടുന്നത്.ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു.
ഇതിനിടെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചു കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ പിന്നാലെ കര്‍ശനനടപടികള്‍ക്ക് ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. നേതാക്കളുടെയും സംഘടനയുടേയും എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും പോപ്പുലര്‍ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടെയും ഓഫീസുകള്‍ മുദ്രവയ്ക്കാനുമാണ് സര്‍ക്കാര്‍ ഉത്തരവ്. ഓഫീസുകള്‍ ഇന്ന് തന്നെ പൂട്ടി സീല്‍ ചെയ്യും. കലക്ടര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കുമാണ് നടപടികള്‍ക്കുള്ള അധികാരം നല്‍കിയിരിക്കുന്നത്. ആഭ്യന്തരസെക്രട്ടറിയാണ് ഉത്തരവിറക്കിയത്. വിശദമായ ഉത്തരവ് പോലീസ് മേധാവി ഇന്നു തന്നെ പുറത്തിറക്കും.