നരേന്ദ്ര മോദിയെപ്പറ്റി പഠിക്കാൻ ഡല്‍ഹിയിൽ ഗവേഷണകേന്ദ്രം വരുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ ഡല്‍ഹിയിൽ ഗവേഷണകേന്ദ്രം. സെന്റര്‍ ഫോര്‍ നരേന്ദ്രമോദി സ്റ്റഡീസ് എന്നാണ് ഗവേഷണ കേന്ദ്രത്തിന് പേര് നൽകിയിട്ടു ള്ളത്. മുന്‍പ് മോദിയുടെ കടുത്തവിമര്‍ശകനായിരുന്ന അലിഗഡ് സര്‍വകലാശാല യിലെ മുന്‍ അധ്യാപകനായ ജാസിം മുഹമ്മദ് ആണ് പഠനകേന്ദ്രത്തിന്റെ സ്ഥാപക നും സിഇഒയും എന്നതാണ് എടുത്ത് പറയേണ്ടത്.

ഡല്‍ഹിയിലെ റോസ് അവന്യൂവിലുള്ള ചന്ദ്രശേഖര്‍ ഭവനിലെ മൂന്ന് നില കെട്ടിടമാണ് മോദി പഠന ഗവേഷണ കേന്ദ്രമായി മാറുന്നത്. മൂന്ന് മാസത്തിനകം ഗവേഷണ കേന്ദ്രം സജ്ജമാകുമെന്നാണ് പുറത്ത് വന്നിട്ടുള്ള റിപ്പോര്‍ട്ടുകൾ പറയുന്നത്. മോദിയുടെ നേതൃഭരണ മികവും അന്താരാഷ്ട്ര നയതന്ത്ര ശൈലികളും പഠിക്കുകയാണ് ഗവേഷണ കേന്ദ്രം ലക്‌ഷ്യം വെക്കുന്നത്. കേന്ദ്രത്തിന്റെ ലക്ഷ്യം.

‘നരേന്ദ്ര ഭായ് മോദി; ഫര്‍സ് സെ അര്‍ഷ് തക് ‘ ഉൾപ്പെടെ മോദിയെ പ്രശംസിച്ചുകൊണ്ടുള്ള ആറ് പുസ്തകങ്ങൾ ജാസിം മുഹമ്മദ് ഉറുദുവില്‍ രചിട്ടിട്ടുണ്ട്. മോദിയുമായി പലതവണ കൂടിക്കാഴ്ച നടത്തിയപ്പോൾ അദ്ദേഹത്തെ പറ്റിയുള്ള തെറ്റിദ്ധാരണ മാറിയെന്നായിരുന്നു ജാസിം ഇതിനിടെ വ്യക്തമാക്കിയിരുന്നത്. സ്ഥാപനത്തിന് യാതൊരു രാഷ്ട്രീയ ചായ് വുകളില്ലെന്നും ജാസിം വ്യക്തമാക്കിയിട്ടുണ്ട്. മുൻ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, അക്കാദമീഷ്യന്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, ഗവേഷകര്‍ ഉൾപ്പടെ ഉള്ളവർ കേന്ദ്രത്തിലുണ്ടാവും.