സെക്സിനിടെ ലിംഗം വീർത്ത് പൊട്ടി, അപൂർവ്വ രോഗാവസ്ഥയെ പറ്റി ജേണൽ ഓഫ് സർജറിയുടെ പഠന റിപ്പോർട്ട്.

 

സെക്‌സിനിടെ ലിംഗം പൊട്ടുന്ന അപൂർവ്വ രോഗാവസ്ഥയെ പറ്റി ഇന്റർനാഷണൽ ജേണൽ ഓഫ് സർജറിയുടെ പഠന റിപ്പോർട്ട്. ലൈംഗികബന്ധത്തിനിടെ ലിംഗം വീർക്കുകയും നിറം മാറുകയും ചെയ്ത രോഗാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുക യാണ് ഡോക്ടർമാർ. ഇന്തോനേഷ്യയിൽ നിന്നാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട 50കാരനാണ് ലിംഗം വീർത്ത് വരുകയും മൂത്രനാളി പൊട്ടുകയുമായിരുന്നു. നാലുമണിക്കൂറോളം ലിംഗം വീർത്ത അവസ്ഥ തുടർന്നതിനെ തുടർന്ന് ഇയാൾ ഡോക്ടർമാരെ സമീപിക്കുകയായിരുന്നു. ലിംഗം പ‌ർപ്പിൾ നിറമായി മാറിയിരുന്നു. പരിശോധനയിൽ എഗ്‌പ്ലാന്റ് ഡിഫോമിറ്റി എന്ന അപൂർവ്വ രോഗാവസ്ഥയെന്നാണ് ഡോക്ടർമാർ കണ്ടെത്തിയിരിക്കുന്നത്. ഇന്റർനാഷണൽ ജേണൽ ഓഫ് സർജറിയുടെ കേസ് റിപ്പോർട്ടിൽ പഠനം ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുകയാണ്.

ലൈംഗികവേളയിൽ ലിംഗത്തിന് ശക്തമായ ആഘാതം അനുഭവപ്പെടുമ്പോൾ വഴുതി വീഴുന്നതും ലിംഗം വീർക്കുന്നതുമായ അവസ്ഥയാണിത് ചില കേസുകളിൽ ലിംഗത്തിലെ വീക്കം മൂത്രനാളിയെയും ബാധിക്കുകയാണ് പതിവ്. യഥാസമയം ചികിത്സിച്ചില്ലെങ്കിൽ ബലഹീനതയ്ക്കും വൈകല്യത്തിനും ഇത് ഇടയാക്കുകയും ചെയ്യും.

സെക്‌സിനിടെ ലിംഗത്തിൽ ഒരു പൊട്ടൽ അനുഭവപ്പെട്ടതായാണ് രോഗി ഡോക്ടർമാ രോട് പറയുന്നത്. മൂത്രനാളിയിൽ നിന്ന് രക്തസ്രാവം ഉണ്ടായതായും അയാൾ ഡോക്ടറോട് പറയുകയുണ്ടായി. ഡോക്‌ടർമാർ പരിശോധിക്കുമ്പോൾ മൂത്രനാളി പൊട്ടിയതായി കണ്ടെത്തി. ഡോക്ടർ ഉടൻ തന്നെ അയാളെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. നാലുമാസത്തിന് ശേഷം സുഖം പ്രാപിച്ച അയാൾ ഇപ്പോൾ പൂർണ ആരോഗ്യവാനാണെന്നും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിൽ തടസമുണ്ടാകുന്നില്ലെന്നും പഠനത്തിൽ പറഞ്ഞിരിക്കുന്നു.