സംശയം, ഭർത്താവ് ഭാര്യയെ മരത്തിൽ കെട്ടിയിട്ട് പൊതിരെ തല്ലി വീഡിയോ വൈറലായി.

ജയ്പുർ. തന്റെ സുഹൃത്തിനൊപ്പം ഭാര്യയെ കണ്ടതിൽ രോക്ഷാകുലനായ ഭർത്താവ് യുവതിയെ മരത്തിൽ കെട്ടിയിട്ട് പൊതിരെ മർദ്ദിച്ചു. രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലെ ഖമേര പൊലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം.

ഭാര്യയെ കയറുകൊണ്ട് മരത്തിൽ കെട്ടിയിട്ട ശേഷം വടികൊണ്ട് അടിക്കുന്നതിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സുഹൃത്തിനെയും മറ്റൊരു മരത്തിൽ കെട്ടിയിട്ട് യുവാവ് മർദ്ദിക്കുന്നുണ്ട്. ഭർത്താവ് ഭാര്യയെ ഏഴു മണിക്കൂറോളം മരത്തിൽ കെട്ടിയിട്ടുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ഭർത്താവും ഭർതൃസഹോദരനും ഉൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തു.

പ്രായപൂർത്തിയാകാത്ത മറ്റു രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദേശീയ വനിതാ കമ്മിഷൻ സംഭവത്തിൽ കേസെടുത്തു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എൻ‌സിഡബ്ല്യു ചെയർപഴ്സൺ രേഖ ശർമ രാജസ്ഥാൻ ഡിജിപിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുകയാണ്.