വിജരാഘവന്‍ എല്‍ഡിഎഫ് കണ്‍വീനര്‍; തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍

തിരുവനന്തപുരം: എ. വിജയരാഘവന്‍ എല്‍ഡിഎഫ് കണ്‍വീനറാകും. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. വൈക്കം വിശ്വന് പകരമാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് എത്തുന്നത്. അനാരോഗ്യം കാരണം ഒഴിവാക്കണമെന്ന് വൈക്കം വിശ്വം ആവശ്യപ്പെട്ടിരുന്നു.

വൈകീട്ട് മൂന്നിന് ഇടതുമുന്നണി യോഗത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.  സിപിഐഎം കേന്ദ്രകമ്മിറ്റി അംഗമാണ് എ. വിജയരാഘവന്‍.