അയൽവാസി പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു, സംഭവം ഇടുക്കിയിൽ

ഇടുക്കി : അയൽവാസി പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. ഉടുമ്പൻചോലയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയെ അയൽവാസി ശശി ആക്രമിച്ചത്. പാറക്കൽ ഷീലയാണ് മരിച്ചത്. തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രാവിലെയോടെയായിരുന്നു മരണം.

ഏലത്തോട്ടത്തിൽ പണിയെടുക്കുകയായിരുന്ന ഷീലയെ പ്രതി കടന്നുപിടിച്ച് വീടിനുള്ളിൽ പൂട്ടിയിട്ട ശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി, വാതിൽ പൊളിച്ചാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എന്നാൽ പോലീസ് എത്തിയപ്പോഴേക്കും യുവതിക് അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തേനി മെഡിക്കൽ കോളേജിലേക്കും മാറ്റി. കൃത്യത്തിനിടെ പതിക്കും പൊള്ളലേറ്റിരുന്നു. ഷീലയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.