പട്ടാപ്പകൽ യുവതിയെ കസേരയിൽ കെട്ടിയിട്ട് മോഷണം, 15 പവനിലേറെ സ്വർണാഭരണങ്ങൾ നഷ്ടമായി

എടപ്പാൾ: യുവതിയെ കസേരയിൽ കെട്ടിയിട്ട് മോഷണം. ചിറ്റഴിക്കുന്ന് വട്ടത്ത് അശോകന്റെ മരുമകൾ രേഷ്മയെയാണ് കസേരയിൽ കെട്ടിയിട്ട് ശരീരത്തിൽ ധരിച്ചതും ബാഗിൽ സൂക്ഷിച്ചിരുന്നതുമായ സ്വർണാഭരണങ്ങളാണ് കവർന്നത്.

അശോകൻ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മ കുളിച്ചു കൊണ്ടിരിക്കെ അകത്തു കയറിയ മോഷ്ടാവ് രേഷ്മയെ കസേരയിൽ കെട്ടിയിട്ട് ആഭരണങ്ങൾ കവരുകയായിരുന്നു. മകൻ വിശാഖ് മുകളിലത്തെ മുറിയിൽ ഉറങ്ങുകയായിരുന്നു

15 പവനിലേറെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതാണ് പ്രാഥമിക വിവരം. ഗ്ലൗസും മാസ്കും കണ്ണടയും ധരിച്ചാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത് അമ്മ കുളികഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് മരുമകളെ കസേരയിൽ കെട്ടിയിട്ട നിലയിൽ കണ്ടത്. അതോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്.