കലാഭവൻ ആബേലച്ചന്റെ 19ാംചരമവാർഷികം,യേശുദാസ്, ദിലീപ്, ജയറാം എല്ലാവരും വന്ന വഴി മറന്നു

മലയാള സിനിമയിലെ മിക്കതാരങ്ങളുടെയും തുടക്കം കലാഭവനിലൂടെയാണ്.1966ലാണ്‌ കലാഭവൻ സ്ഥാപിച്ചത്. ആദ്യ പേർ ക്രിസ്ത്യൻ ആർട്സ് എന്നായിരുന്നു. എറണാകുളം ബ്രോഡ് വേയിൽ ഒരു മുറി വാടകയ്ക്ക് എടുത്തായിരുന്നു ഇത്. കെ.ജെ യേശുദാനാണ്‌ ക്രിസ്ത്യൻ ആർട്സ് എന്ന പേരു മാറ്റണം എന്ന് ആബേൽ അച്ചനോട് പറയുന്നത്. ക്ഷേത്ര പറമ്പിലൊക്കെ പാടാൻ പോകുമ്പോൾ പേർ ഒരു വിഷയമാകും എന്നും യേസുദാസ് പറഞ്ഞു. യേശുദാസാണ്‌ കലാഭവൻ എന്ന പേർ ആബേലച്ചനോട് നിർദ്ദേശിക്കുന്നതും

കലാഭവന്റെ സ്ഥാപകൻ ഫാ ആബേലിന്റെ വേർപ്പാടിനു ഇന്ന് 19 വർഷം. ഗാന ഗന്ധർവ്വൻ യേശുദാസിനു മുതൽ തുടക്കവും ചവിട്ട് പടിയും ആയിരുന്നു കലാഭവൻ എന്ന സ്ഥാപനം.യേശുദാസ് മാത്രമല്ല, ജയറാം, സിദ്ദിക്ക് ലാൽ, ദിലീപ്, ഹരിശ്രീ അശോകൻ, നാദിർഷ്, കലാഭവൻ ഷാജോൺ, സെയ്നുദ്ദീൻ, അൻസാർ മൺ മറഞ്ഞ കലാഭവൻ മണി ഇവരെല്ലാം മലയാളക്കരയിൽ വളർന്ന് ജന ഹ്രദയം കീഴടക്കിയത് കലാഭവനിലൂടെ ആയിരുന്നു

ഇന്ന് കലാഭവൻ ആബേൽ അച്ചന്റെ ചരമദിനം എല്ലാവരും മറന്നു. ആരാധകർ അനവധിയുള്ള തങ്ങളുടെ ഫേസ്ബുക്ക് പേജിൽ അച്ചന്റെ ഒരു ചിത്രം പോലും പോസ്റ്റ് ചെയ്യാൻ പോലും മക്കളേ പോലെ അച്ചൻ കൊണ്ടു നടന്ന നടന്മാരും കലാകാരന്മാരും മറന്നു. ആബേലച്ചന്റെ ചരമദിനത്തോടനുബന്ധിച്ച് കബറിടത്തിൽ എത്തിയത് കലാഭവൻ സോബി ജോർജ് മാത്രം. കലാഭവൻ സോബി ആബേലച്ചന്റെ അടുത്ത് എത്തിയത് 13മത് വയസിൽ ആയിരുന്നു. പിന്നെ താമസവും അച്ചനൊപ്പം ആക്കി..ഒരു വളർത്ത് മകനേ പോലെ അച്ചനും സോബിയെ സ്നേഹിച്ചിരുന്നു. അച്ചന്റെ മരണ ശേഷം 19 കൊല്ലം കഴിഞ്ഞപ്പോഴാണ്‌ പുതിയ വിവാദം ഉണ്ടായത്. കലാഭവൻ സോബി ആബേലച്ചനെ ഇല്ലാതാക്കുകയായിരുന്നെന്നാണ് ‌ ചിലർ പുറത്ത് വിട്ടത്.