കുക്കിനെ വേണം എന്നു പറയുമ്പോ ഉള്ള ആ ഇക്കിളി ഉണ്ടല്ലോ, ഹോ എന്തൊരു ആവേശം, അഭയ ഹിരണ്‍മയി ഗോപി സുന്ദറിനോട്

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. ഗായിക അഭയ ഹിരണ്‍മയിയുമായി ലിവ് ഇന്‍ റിലേഷനിലാണ് ഗോപി സുന്ദര്‍. കഴിഞ്ഞ ദിവസം ഗോപി സുന്ദര്‍ പാചകക്കാരിയെ തേടി ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി കമന്റുകളും ഫേസ്ബുക്ക് പോസ്റ്റിന് കീഴിലെത്തി. വനിതകളെ കുറിച്ച് മാത്രം ചോദിക്കുന്നതെന്താണെന്നും പുരുഷന്‍മാരെ പറ്റില്ലേയെന്നുള്ള ചോദ്യങ്ങളും ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ എത്തി.

ചിത്രം കൂടി പങ്കുവെയ്ക്കാന്‍ നിര്‍ദേശം കൂടി എത്തിയതോടെ ഒരു വിഭാഗം ഗോപി സുന്ദറിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയായാണ് കുറിപ്പുമായി അഭയ എത്തിയത്. അഭയയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയായിരുന്നു പലരും.

കുക്കിനെ വേണം എന്നു പറയുമ്പോ ഉള്ള ആ ഇക്കിളി ഉണ്ടല്ലോ. ഹോ എന്തൊരു ആവേശം ! പിന്നെ എന്റെ കുക്കിംഗ് സ്‌കില്‍സിനെ കുറിച്ചും ഞാന്‍ പണിയെടുത്തതു പോരെ എന്നുള്ള ‘സ്വാഭാവിക’സംശയവും !! എന്തായാലും യു.എന്‍ ലോക്കെ പ്രസംഗിച്ചിട്ടൊന്നും കാര്യമില്ല ടീച്ചറെ നമ്മുക്ക് ചായയിടാന്‍ അറിയില്ലെങ്കില്‍ തീര്‍ന്ന് എന്നായിരുന്നു.- അഭയ കുറിച്ചു.