​ഗോപി സുന്ദറിനൊപ്പം ​ഗ്ലാമറസ് ലുക്കിൽ അഭയ ഹിരൺമയി, ചിത്രം വൈറൽ

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദർ. ഗായിക അഭയ ഹിരൺമയിയുമായി ലിവിങ് റിലേഷനിലാണ് ഗോപി സുന്ദർ. ഇരുവരും സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ പലപ്പോഴും സോഷ്യൽ മീഡിയകളിൽ വൈറൽ ആകാറുമുണ്ട്. ഇപ്പോൾ ഗോപീ സുന്ദറിനൊപ്പമുള്ള അഭയയുടെ ഫോട്ടോയാണ് ശ്രദ്ധ നോടുന്നത്.

ബ്ലൂ ബ്ലെയ്‌സറും ഡെനിം പാന്റ്‌സും ധരിച്ച ഗോപിക്ക് ഒപ്പം വെട്ടിത്തിളങ്ങുന്ന ബ്ലാക്ക് മിനി പാർട്ടി ഡ്രെസ്സും ഷോർട്ട് ഹെയർസ്‌റ്റൈലിലുമാണ് അഭയ എത്തിയത്. ഇരുവരും ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിട്ടുണ്ട്. ‘എന്റെ പവർബാങ്ക്’ എന്ന് കുറിച്ചാണ് ഗോപി സുന്ദർ ചിത്രം പങ്കുവെച്ചത്. ഇരുവരും ക്യാമറയെ നോക്കി പുഞ്ചിരി തൂകുന്ന ചിത്രമാണ് ഗോപി പോസ്റ്റ് ചെയ്തത്.

അടുത്തിടയിൽ വിജയ്‌യുടെ ‘മാസ്റ്ററി’ലെ ‘വാത്തി കമ്മിങ്’ എന്ന ഹിറ്റ് ഗാനത്തിന് അനുസരിച്ച് ചുവടുവെയ്ക്കുന്ന വീഡിയോ അഭയ പങ്കുവെച്ചിരുന്നു. കൈകൾ കൊണ്ട് താളം പിടിച്ച് ഗോപി സുന്ദറും ഒപ്പമുണ്ടായിരുന്നു. ‘അദ്ദേഹത്തെ കൊണ്ട് ഡാൻസ് കളിപ്പിക്കാനുള്ള എന്റെ പാഴായിപ്പോയ ശ്രമം,’ എന്നാണ് അഭയ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്.

നേരത്തെ സംഗീതസംവിധായകൻ ഗോപി സുന്ദറുമായുള്ള അടുപ്പം തുറന്ന് പറഞ്ഞ് അഭയ രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ എട്ടുവർഷമായി ഗോപി സുന്ദറുമായി ലിവിങ് ടുഗതറിൽ കഴിയുകയാണെന്ന് അഭയ തുറന്ന് പറഞ്ഞത് ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. തന്നെ കുറിച്ചുള്ള മറ്റുള്ളവരുടെ വളരെ ചെറിയ പരാമർശം പോലും താൻ പരിഗണിക്കാറില്ല. കാരണം തന്റെ സമയവും ചിന്തയും അത്തരക്കാരിൽ ചെലവാക്കുന്നത് വെറും സമയം നഷ്ടമാണെന്ന് അഭയ മുൻപ് ഒരു പോസ്റ്റിലൂടെ പറഞ്ഞിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു അഭയയുടെ പ്രതികരണം. അന്ന് നിറഞ്ഞ കൈയ്യടിയാണ് അഭയക്ക് ലഭിച്ചത്.