പത്ത് ലക്ഷത്തിലൊരാളെ ഇതുപോലെയുണ്ടാവും അമൃതക്ക് പിറന്നാൾ ആശംസയുമായി അഭിരാമി

യൂട്യൂബ് വ്‌ലോഗിങ്ങും സ്റ്റേജ് ഷോകളും ഒക്കെയായി സജീവമാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും. അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി പ്രേക്ഷരുടെ ഇഷ്ട താരമാണ്. അമൃതയ്ക്കൊപ്പം ചേർന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് നടത്തുകയാണ് അഭിരാമി. സംഗീതത്തിനപ്പുറം ഫാഷൻ ലോകത്തും സജീവമാണ് ഈ സഹോദരിമാർ. ഒരേ സമയം പാട്ടിലും അഭിനയത്തിലും തിളങ്ങുന്ന അഭിരാമി ഇപ്പോൾ മോഡലിംഗിലും ശ്രദ്ധ നേടുകയാണ്. ബി​ഗ് ബോസ് സീസൺ രണ്ടിലും ഇരുവരും പങ്കെടുത്തിരുന്നു

സഹോദരി അമൃതക്ക് ജന്മദിനാശംസയുമായെത്തിയിരിക്കുയാണ് അഭിരാമി. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു അഭിരാമി എത്തിയത്. കേക്കിൽ കുളിച്ച് നിൽക്കുന്ന അമൃതയുടെ ഫോട്ടോ വൈറലായിക്കഴിഞ്ഞു. ഒരു ദശലക്ഷത്തിലൊരാളേ ഇത് പോലെയുണ്ടാവൂയെന്നായിരുന്നു അഭിരാമി സുരേഷ് അമൃതയെക്കുറിച്ച് പറഞ്ഞത്. എല്ലാത്തിൻറേയും സംയോജനമാണ് നിങ്ങൾ. എന്റെ സഹോദരിയല്ല, എന്റെ ഉറ്റസുഹൃത്തും ബിഗ് ബോസും ആയിരുന്നില്ലെങ്കിൽ എന്റെ ജീവിതം എങ്ങനെയായിരിക്കുമെന്നും അഭിരാമി ചോദിക്കുന്നുണ്ട്. വളരെ കുറച്ച് പേർക്ക് മാത്രമേ ഇങ്ങനെ ചെയ്യാൻ കഴിയൂ.

നിങ്ങളെ എനിക്ക് സമ്മാനിച്ചത് ദൈവമാണ്, നിങ്ങളെൻറെ എല്ലാമാണ് അമ്മൂ, എല്ലാം കൊണ്ടും നിങ്ങളൊരു താരമാണ്. എന്നും നിങ്ങൾ ഷൈൻ ചെയ്ത് നിൽക്കുന്നത് കാണണം. സഹോദരി മാത്രമല്ല ഏറ്റവും നല്ല സുഹൃത്ത് കൂടിയായ ചേച്ചിക്ക് പിറന്നാളാശംസകളെന്നും അഭിരാമി കുറിച്ചിട്ടുണ്ട്. ഇനിയും നിരവധി വർഷങ്ങൾക്കുള്ള സ്നേഹം, വഴക്കുകൾ, പ്രയാസങ്ങൾ, വിജയം, എല്ലാം നേരുന്നു.