പച്ചത്തെറി വിളിച്ചിട്ടാണ് സംസ്കാരം പഠിപ്പിക്കുന്നത്, നിയമപരമായി നേരിടും- അഭിരാമി

മലയാളികൾക്ക് സുപരിചിതയമാണ് അഭിരാമി സുരേഷ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം വിമർശനങ്ങളെ വകവയ്ക്കാറേയില്ലാ. ബിഗ് ബോസ് സീസൺ രണ്ടിലെ മത്സാരാർത്ഥിയായിരുന്നു താരം. സഹോദരിയും ഗായികയുമായി അമൃത സുരേഷിനൊപ്പമാണ് അഭിരാമി ബിഗ്‌ബോസിലെത്തിയത്. ഗോപി സുന്ദറുമായി താൻ പ്രണയത്തിലായതോടെ അമൃതയ്ക്കും കുടുംബത്തിനുമെതിരെ വ്യാപകമായ സൈബർ ആക്രമാണ് നടക്കുന്നത്. ഇത്തരത്തിൽ ആക്രമണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അഭിരാമി പറയുന്നു. പച്ചത്തെറി വിളിച്ചിട്ടാണ് പലരും സംസ്കാരം പഠിപ്പിക്കുന്നതെന്നും ഫേസ്ബുക്ക് ലൈവിൽ അഭിരാമി പറഞ്ഞു. തന്റെ പോസ്റ്റിന് വന്ന മോശം കമന്റുകളുടെ സ്ക്രീൻഷോട്ടുകളും അഭിരാമി പങ്കുവെച്ചിട്ടുണ്ട്.

ബിഗ് ബോസ് കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞപ്പോൾ മുതൽ എനിക്കും കുടുംബത്തിനും, പാപ്പുവിനെതിരെ ഉൾപ്പെടെ ഒരുപാട് പേർ ദ്രോഹിക്കുന്ന വിധത്തിലുള്ള കമന്റുകൾ ചെയ്യുകയാണ്. നിങ്ങൾ ലൈം ലൈറ്റിൽ നിൽക്കുന്നവർ അതുകൊണ്ട് ഇതൊക്കെ കേൾക്കാൻ ബാധ്യസ്ഥരല്ലേ അങ്ങനെ എടുത്ത് വിട്ടൂടെ എന്നൊക്കെ ആളുകൾ ചോദിക്കാറുണ്ട്. പക്ഷെ ഒരു പരിധി വിട്ടു കഴിഞ്ഞാൽ ഒന്നും സഹിക്കേണ്ട ആവശ്യമില്ല. പരിധി വിടാൻ കാത്തിരിക്കുന്നത് തന്നെ മണ്ടത്തരമാണ്,’

‘എന്റെ ചേച്ചിയുടെ ജീവിതത്തിൽ ഉണ്ടായ ഒരു മൈൽസ്റ്റോൺ ഇവന്റിന് ശേഷം ഞങ്ങളുടെ എന്ത് വീഡിയോക്കും പോസ്റ്റുകൾക്കും താഴെ വളരെ അശ്ലീലമായ കമന്റുകളാണ് ചെയ്യുന്നത്. പ്രായമുള്ള ആന്റിമാർ വരെ വീട്ടുകാരെ ഉൾപ്പെടെ പച്ച തെറിയാണ് വിളിക്കുന്നത്. പാപ്പുവിന്റെ പിറന്നാളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കുറച്ചു വീഡിയോകൾ പങ്കുവച്ചപ്പോഴാണ് ഈ ആക്രമങ്ങൾ വളരെ മൃഗീയമായി മാറുന്നത് മനസിലായത്,’

‘അതുകൊണ്ട് തന്നെ ഇന്ന് മുതൽ ഇങ്ങനത്തെ കാര്യങ്ങൾ ചെയ്യുന്നവർ ആര് തന്നെ ആയാലും അവർക്ക് എതിരെ നിയമപരമായി നീങ്ങാൻ ആണ് തീരുമാനം. സൈബർ സെല്ലിൽ പരാതി നൽകാൻ പോവുകയാണ്,’

തന്റെ മുഖം സംസാര രീതി എന്നിവയെ കുറിച്ച് വരെ മോശം കമന്റുകൾ വരുന്നുണ്ട്. പ്രോഗനാതിസം എന്നൊരു അവസ്ഥയാണ് എന്റെ മുഖം ഇങ്ങനെ ആവാൻ കാരണം പ്ലാസ്റ്റിക്ക് സർജറി ചെയ്ത് ശരിയാക്കാം ഞാൻ അത് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. എന്റെ മുഖത്തെ പറ്റി ഓരോന്ന് പറയുന്നത് അവരുടെ വൈകൃതമായാണ് ഞാൻ കാണുന്നത്. അതിനോട് എനിക്ക് ഒരു വിഷയവുമില്ലെന്നും എന്റെ ഈ വൈകല്യം കൊണ്ടാണ് ജീവിക്കാൻ തീരുമാനം

ചിലർ ഐഡിയ സ്റ്റാർ സിംഗറിൽ നിങ്ങളെ കണ്ടിട്ടുണ്ട് അങ്ങനെ ആയിക്കൂടെ എന്നൊക്കെയാണ് ചോദിക്കുന്നത് അവരോട് എന്ത് പറയാൻ ആണ്. 15 വർഷം മുന്നെയാണ് അത്. ഞങ്ങൾ അന്ന് ഇട്ട പോലുള്ള വസ്ത്രങ്ങളല്ല ഇടുന്നത് എന്നൊക്കെ എങ്ങനെ നിങ്ങൾക്ക് പറയാൻ സാധിക്കുന്നു. തനിക്കെതിരെ പറയുന്നത് പിന്നെയും സഹിക്കും എന്നാൽ അമ്മയെയും പാപ്പുവിനെയും ഉൾപ്പെടെ പറയുന്നത് സമ്മതിക്കാൻ കഴിയില്ല

ലൈവ് വീഡിയോക്ക് താഴെ മോശം കമന്റ് ഇട്ടവരുടെ സ്ക്രീൻഷോട്ടുകൾ എടുത്ത് പരാതി നൽകുമെന്ന് അഭിരാമി പറയുന്നുണ്ട്. ഇതിന്റെ അറ്റം കണ്ടിട്ടേ ഇനി ഉള്ളുവെന്ന് ഗോപി സുന്ദർ ലൈവിൽ കമന്റ് ചെയ്തിരുന്നു. വീഡിയോക്ക് മുൻപ് തങ്ങളുടെ പോസ്റ്റുകൾക്ക് മുന്നിൽ വന്ന മോശം കമന്റുകളുടെ സ്ക്രീൻ ഷോട്ട് അഭിരാമി പങ്കുവച്ചിരുന്നു. ഇത്തരം കമന്റുകൾ കാരണം തങ്ങൾ മാനസികമായി ഏറെ ബുദ്ധിമുട്ടുകയാണ്