ഓർമ്മകൾ മരിക്കില്ല, പ്രണയം മറക്കില്ലെന്ന് അഭിരാമി, പ്രണയത്തിലാണോയെന്ന് ആരാധകർ

​ഗായിക അമൃത സുരേഷും അഭിരാമി സുരേഷും പ്രേക്ഷകരുടെ പ്രീയപ്പെട്ട താരങ്ങളാണ്. അമൃത സുരേഷിനൊപ്പം റിയാലിറ്റി ഷോയിലെത്തിയതോടെയാണ് അനിയത്തി അഭിരാമി പ്രേക്ഷകർക്ക് പ്രീയങ്കരിയാകുന്നത്. ഇരുവരും ബിഗ്‌ബോസ് റിയാലിറ്റി ഷോയുടെ രണ്ടാം ഭാഗത്തിൽ പങ്കെടുക്കുകയും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുകയും ചെയ്തിരുന്നു. വൈൽഡ് കാർഡ് എൻട്രിയിലൂടെ ആയിരുന്നു അമൃതയും അഭിരാമിയും ബിഗംബോസിൽ എത്തിയത്. അമൃതയുടെയും ബാലയുടെയും മകൾ പാപ്പുവും പ്രേക്ഷകരുടെ പ്രീയങ്കരിയാണ്.

ഇപ്പോളിതാ താൻ പ്രണയത്തിലാണെന്ന സൂചനകൾ നൽകുന്ന പോസ്റ്റുമായെത്തിയിരിക്കുകയാണ് അമൃത. കഴിഞ്ഞ ദിവസം മഴ പെയ്യുന്നതിന് മുൻപായി കാർമേഘം നിറഞ്ഞ് നിൽക്കുന്ന ആകാശത്തിന്റെ ചിത്രങ്ങൾ അഭിരാമി ഇൻസ്റ്റാ​ഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരുന്നു. അതിനൊപ്പമുള്ള കുറിപ്പാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ച.

”ഇരുൾ തിങ്ങിയ മനസെന്ന മാനത്തെ കാർമേഘമായി മാറി നീ, ഓർമ്മകൾ മരിക്കില്ല. പ്രണയം മറക്കില്ല! ഓടിയൊളിക്കാനും വയ്യ. ഒളിച്ചിരുന്ന് കരയാനും വയ്യ. മേലാകെ വയ്യ, നീയില്ലാതെയും വയ്യ.’ തുടങ്ങി ചിത്രങ്ങൾക്ക് അടിക്കുറിപ്പായി അഭിരാമി പങ്കുവച്ച വാക്കുകൾ പ്രണയത്തെ സൂചിപ്പിക്കുക അല്ലെയെന്ന സംശയത്തിലാണ് ആരാധകർ.

അതേ സമയം അഭിരാമിയുടെ ഓരോ പോസ്റ്റുകൾക്ക് താഴെയും രസകരമായ കമന്റുകളുമായി മറ്റൊരു ബിഗ് ബോസ് താരം കൂടിയായ രഘുവും എത്തിയിരിക്കുകയാണ്. അഭിരാമിയെ കളിയാക്കി കൊണ്ടുള്ള കമന്റുകളായിരുന്നു കൂടുതലായും രഘു പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരമ്മയുടെ വയറ്റിൽ പിറക്കാത്ത സഹോദരനാണ് രഘു എന്നാണ് കഴിഞ്ഞ ദിവസമൊരു പോസ്റ്റിൽ രഘുവിനെ കുറിച്ച് അഭിരാമി സൂചിപ്പിച്ചത്.