ആശുപത്രിയിൽ 26 ദിവസം കഴിഞ്ഞിട്ടും കോവിഡ് പോസിറ്റീവ് തന്നെ- അഭിഷേക് ബച്ചൻ

കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് ചികിത്സയിൽ കഴിയുകയാണ് അഭിഷേക് ബച്ചൻ. 26 ദിവസമായി കോവിഡ് പോസിറ്റീവായി തുടരുകയാണെന്നും ഇന്നും ഡിസ്ചാർജില്ലെന്നും അഭിഷേക് ബച്ചൻ.അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും മരുമകൾ ഐശ്വര്യ റായ്ക്കും പേരക്കുട്ടി ആരാധ്യയ്ക്കും കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ബച്ചൻ കുടുംബത്തിലെ നാല് പേരിൽ അഭിഷേക് ബച്ചൻ മാത്രമാണ് ഇപ്പോഴും ചികിത്സയിലുള്ളത്, മറ്റുള്ളവരെല്ലാം രോഗം ഭേദമായി ആശുപത്രി വിട്ടു.

26 ദിവസമായിട്ടും കോവിഡ് നെ​ഗറ്റീവാകത്തത് ആരാധകരുടെയിടയിലും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. കോവിഡ് പോസിറ്റീവായി തുടരുന്ന കാര്യം അഭിഷേക് തന്നെയാണ് ട്വീറ്ററിലൂടെ ആരാധകരോട് പങ്കുവെച്ചത്. ഡയറ്റും മറ്റ് കാര്യങ്ങളുമെല്ലാം രേഖപ്പെടുത്തിയിരിക്കുന്ന കെയർ ബോർഡിൽ ഡിസ്ചാർജ് പ്ലാൻ എന്നുള്ളിടത്ത് ഇല്ല എന്നാണ് എഴുതിയിരിക്കുന്നത്. ബച്ചൻ നിങ്ങളെക്കൊണ്ട് പറ്റും എന്ന ആത്മവിശ്വാസമുള്ള വാക്കുകളാണ് അഭിഷേക് കുറിപ്പിലൂടെ പങ്കുവയ്ക്കുന്നത്.

ആശുപത്രിയിൽ കഴിയുന്ന അഭിഷേകിന് ആത്മവിശ്വാസമേകി അനിൽ കപൂർ, ഫർഹാൻ അക്തർ, ഹൃതിക് റോഷൻ തുടങ്ങി നിരവധി താരങ്ങളാണ് ഇതിനോടകം രംഗത്തുവന്നിരിക്കുന്നത്. മുംബൈ നാനാവതി ആശുപത്രിയിലാണ് അഭിഷേക് ബച്ചൻ ചികിത്സയിൽ കഴിയുന്നത്.

 

View this post on Instagram

 

Hospital day :26 Discharge plan: NO! ???? Come on Bachchan, you can do it!! ???????? #believe

A post shared by Abhishek Bachchan (@bachchan) on