മോദിയെ ക്രൂരനായി ചിത്രീകരിക്കുന്നത് തെറ്റാണ്, ജയറാം രമേശിനെ പിന്തുണച്ച് അഭിഷേക് സിങ്വി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തികളെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തു വന്നതിനു പിന്നാലെ മോദിയെ പ്രശംസിച്ച് മനു അഭിഷേക് സിങ്വിയും രംഗത്ത്. മോദിയെ പൈശാചികമായി ചിത്രീകരിക്കുന്നത് തെറ്റാണന്ന ജയറാം രമേശിന്റെ വാദങ്ങള്‍ക്കാണ് മനു അഭിഷേക് സിംഗ്വിയുടെ പിന്തുണ .

മോദിയെ പൈശാചികമായി ചിത്രീകരിക്കുന്നത് തെറ്റാണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രി മാത്രമല്ല, ഒരുമിച്ചുള്ള എതിര്‍ക്കല്‍ അദ്ദേഹത്തിന് ഗുണം ചെയ്യുകയാണ് ചെയ്യുക.

നല്ല പ്രവൃത്തികളും മോശം പ്രവൃത്തികളും വിലയിരുത്തണം. നല്ല പ്രവര്‍ത്തനങ്ങളില്‍ ഒന്ന് മാത്രമാണ് ഉജ്ജ്വല പദ്ധതി.’ – മോദിയെ പ്രശംസിച്ചു കൊണ്ടുള്ള ട്വിറ്റില്‍ സിങ്വി പറഞ്ഞു.

മോദിയുടെ പ്രവര്‍ത്തനങ്ങളെ ‘വ്യക്താധിഷ്ഠിതമായല്ല, പ്രശ്നാധിഷ്ഠിതമായാണ്’ വിലയിരുത്തേണ്ടതെന്നും സിങ്വി പറഞ്ഞു.