മിന്നലായി എ.ബി.വി.പിക്കാർ, ചാൻസലറുടെ വീട്ടിൽ കേറി സമരം

പോലീസിന്റെ ശക്തമായ വലയം ഭേദിച്ച് മിന്നൽ പോലെ എ.ബി.വി.പി പ്രവർത്തകർ കേരള സര്‍വകലാശാല വൈസ് ചാന്‍സിലറുടെ വീട്ടിൽ കയറി സമരം നടത്തി. പോലീസിന്റെ കണക്കു കൂട്ടൽ തെറ്റിച്ച പ്രവർത്തകർ സമാധാനപരമായി തന്നെ ചാൻലസറുടെ വീടിന്റെ തിണ്ണയിൽ ഇരുന്ന് മുദ്രാവാക്യം മുഴക്കി. എന്നാൽ തറ്റയാൻ നിന്ന പോലീസിന്റെ വലയം ഭേദിച്ച് മുന്നേറാൻ എ.ബി.വി.പി പ്രവർത്തകർക്കായി. വൈസ് ചാന്‍സലര്‍ ഡോ: വി.പി.മഹാദേവന്‍ പിള്ളയുടെ വീടിനു മുന്നില്‍ നിന്നും പിന്നീട് ഇവരെ പോലീസ് നീക്കം ചെയ്തു

കലാലയങ്ങളില്‍ വൈസ് ചാന്‍സിലറുടെ സമ്മതത്തോടെയാണ് എസ്എഫ്‌ഐ ഗുണ്ടകള്‍ വാഴുന്നത്. നേതാക്കള്‍ക്ക് കോപ്പിയടിക്കാന്‍ സൗകര്യം ഒരുക്കിയും വിദ്യാര്‍ഥികളെ മര്‍ദ്ദിക്കാന്‍ ഇടിമുറി ഒരുക്കിയും കലാലയങ്ങളെ വി.സി തകര്‍ക്കുകയാണെന്ന് എബിവിപി പ്രവര്‍ത്തകര്‍ ആരോപിച്ചു. എല്ലാവരും ഉത്തരവാദിത്വം ഒഴിയുകയാണ്‌. പ്രിൻസിപ്പാൾ മുതൽ ചാൻസലറും, മുഖ്യമന്ത്രിയും ഗവർണ്ണറും വരെ കൈമലർത്തുന്നു. ഉത്തര കടലാസ് ചോർന്നതിന്റെ ഉത്തരവാദുത്വം ആരും എറ്റെടുക്കുന്നില്ല. ഈ ഘട്ടത്തിലാണ്‌ സമരം ശക്തമാക്കിയത്. സംസ്ഥാന ജോയിന്റ് സെക്രട്ടറി വിഷ്ണു ഗോമുഖത്തിന്റെ നേതൃത്വത്തില്‍ മനോജ്, സ്റ്റഫിന്‍, അഖില്‍, എന്നിവരാണ് ഉപരോധത്തിന് നേതൃത്വം നല്‍കിയത്.