പീഡനക്കേസ് പ്രതി പോലീസ് സ്‌റ്റേഷനിലെ അലമാരയുടെ ചില്ലിൽ സ്വയം തലയിടിപ്പിച്ച് പരിക്കേൽപ്പിച്ചു

വയനാട്. പീഡന കേസ് പ്രതി പോലീസ് സ്‌റ്റേഷനിലെ അലമാരയുടെ ചില്ലില്‍ സ്വയം തലയിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി പോലീസ് സ്‌റ്റേഷനിലാണ് സംഭവം. പ്രതിയുമായി പോലീസ് തെളിവെടുപ്പിന് പോകുന്നതിനിടെയായിരുന്നു സംഭവം. മീനങ്ങാടി സ്വദേശി ലെനിനാണ് സ്വയം മുറിവേല്‍പ്പിച്ചത്. സ്വയം മരിക്കുവാന്‍ ചെയ്തതാണെന്നാണ് പ്രതി പറയുന്നത്.

ലെനിനെതിരെ തമിഴ്‌നാട്ടിലും കേസ് നിലവിലുണ്ട്. തമിഴ്‌നാട്ടില്‍ ഇയാള്‍ക്കെതിരെ കൊലക്കുറ്റമാണ് നിലവിലുള്ളത്. അമ്പലവയലിലെ ഒരു റിസോര്‍ട്ടില്‍ നടന്ന ബലാത്സംഗക്കേസില്‍ ലെനിന്‍ പതിനഞ്ചാം പ്രതിയാണ്. കോയമ്പത്തൂരില്‍ നിന്നും ലെനിനെ കസ്റ്റഡിയില്‍ വാങ്ങിയാണ് സുല്‍ത്താന്‍ ബത്തേരി പോലീസ് ഇയാളെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.

അലമാരയുടെ ചില്ലില്‍ സ്വയം തലയിടിപ്പിച്ച് പരിക്കേല്‍പ്പിച്ച ലെനിനെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള റിസോര്‍ട്ടില്‍ എത്തിച്ച് തെളിവെടുക്കുവനായിരുന്നു പോലീസ് നീക്കം. കോയമ്പത്തൂരില്‍ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ലെനിന്‍.