ഫാഷന്‍ ലോകത്തേക്ക് തിരിച്ചുവരവ് നടത്തി അച്ചു ഉമ്മന്‍, പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ പുറത്ത്

തിരഞ്ഞെടുപ്പിന്റെ തിരക്കുകൾക്ക്‌ ശേഷം ഫാഷന്‍ ലോകത്തേക്ക് തിരിച്ചുവരവ് നടത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. ഇന്‍സ്റ്റഗ്രാമില്‍ പുതിയ ചിത്രം പങ്കുവെച്ചാണ് അച്ചു ഉമ്മന്‍ തിരിച്ചെത്തിയതായി അറിയിച്ചത്. ഡാഷ് ആന്റ് ഡോട്ട് ബ്രാന്റിന്റെ കറുപ്പ് നിറത്തിലുള്ള സ്ലീവ്‌ലെസ് പാന്റ് സ്യൂട്ടാണ് അച്ചു ഉമ്മൻ ധരിച്ചിരുന്നത്.

ഇതിന്റെ ചുവപ്പ് റിബ്ബണ്‍ ടൈയാണ് ഈ ഔട്ട്ഫിറ്റിന്റെ പ്രത്യേകത. ഒപ്പം മുത്തുകള്‍ പിടിപ്പിച്ച ചുവപ്പ് നിറത്തിലുള്ള ഗുച്ചി ബ്രാന്‍ഡിന്റെ ഷോള്‍ഡര്‍ ബാഗും കൈയിലുണ്ട്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് അച്ചു ഉമ്മൻ നേരിട്ട സൈബർ ആക്രമണങ്ങൾ ഇവരുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിന്റെ ഫോളോവെഴ്‌സിന്റെ എണ്ണം കൂട്ടിയിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളിലുള്ള ആഗോള ബ്രാന്‍ഡുകളുടെ വിലകൂടിയ വസ്തുക്കള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സൈബര്‍ ആക്രമണം നടന്നത് . ഫാഷന്‍, യാത്ര, ലൈഫ്സ്‌റ്റൈല്‍ തുടങ്ങിയവയായി ബന്ധപ്പെട്ടുള്ളതാണ് തന്റെ കരിയറെന്നും ജോലിയുടെ ഭാഗമായാണ് ഇത്തരം ബ്രാന്‍ഡുകളുമായി സഹകരിക്കാനുള്ള അവസരം ലഭിച്ചതെന്നും അച്ചു ഉമ്മന്‍ മറുപടി നല്‍കിയിരുന്നു. എന്നാൽ സിപിഎമ്മുകാർ സൈബർ ആക്രമണം തുടർന്നിരുന്നു. പിന്നാലെ പോലീസിൽ പരാതിപ്പെടുകയൂം ചെയ്തിരുന്നു.

വിലകൂടിയ വസ്ത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട അച്ചു ഉമ്മാന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഫാഷനബ്ള്‍ ഓവര്‍കോട്ടും മിനി ഡ്രസും ജംപ്സ്യൂട്ടും സ്‌റ്റൈലിഷ് ക്യാപ്പും ഗൗണുമെല്ലാം അണിഞ്ഞ് സൂപ്പര്‍ കൂള്‍ ലുക്കില്‍ ആയിരുന്നു ചിത്രങ്ങളെല്ലാം. ഇതിനേക്കാളേറെ ശ്രദ്ധിക്കപ്പെട്ട അച്ചുവിന്റെ കൈയിലുള്ള ബാഗ് ശേഖരമാണ്. ഗുച്ചി, ക്ലോയി, ഹെര്‍മീസ്, ലൂയി വിറ്റോണ്‍, ഷനെല്‍, ക്രിസ്റ്റിയന്‍ ഡിയോര്‍, ബൊട്ടേഗ വെനറ്റ, വലെന്റിനോ തുടങ്ങിയ ആഡംബര ബ്രാന്‍ഡുകളുടെ ബാഗുകളാണ് ചിത്രങ്ങളില്‍ കാണാറുള്ളത്. നിലവില്‍ രണ്ട് ലക്ഷത്തിന് അടുത്ത് ആളുകളാണ് അച്ചു ഉമ്മനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്.

 

View this post on Instagram

 

A post shared by Achu Oommen (@achu_oommen)