തന്റെ കരിയർ നശിപ്പിച്ചത് സൗന്ദര്യം- ദേവൻ

മലയാള സിനിമയിലെ എക്കാലെത്തെയും മികച്ച വില്ലൻമാരിൽ ഒരാളാണ് നടൻ ദേവൻ. ഒട്ടേറെ സൂപ്പർ ഹിറ്റുകളിൽ വില്ലൻ വേഷങ്ങൾ ചെയ്തിട്ടുള്ള ദേവൻ മറ്റു സൗത്ത് ഇന്ത്യൻ ഭാഷകളിലും വില്ലൻ വേഷങ്ങളിലൂടെ തിളങ്ങുന്ന താരമാണ്. 1984-ൽ പുറത്തിറങ്ങിയ വെള്ളം എന്ന ചിത്രത്തിന്റെ നിർമ്മാതാവായാണ് ദേവൻ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 1985-ൽ പുറത്തിറങ്ങിയ കൈയും തലയും പുറത്തിടരുത് ആണ് അദ്ദേഹം ആദ്യമായി അഭിനയിച്ച ചിത്രം. ഊഴം, ആരണ്യകം, സൈമൺ പീറ്റർ നിനക്കു വേണ്ടി, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളിൽ നായകനായി അഭിനയിച്ചു. പിന്നീട് വില്ലൻ കഥാപാത്രങ്ങളിലേയ്ക്ക് കടക്കുകയായിരുന്നു.

ദക്ഷിണേന്ത്യൻ സിനിമകളിലെ ഒട്ടു മിക്ക സൂപ്പർ താരങ്ങളുടെ ഒപ്പവും അഭിനയിച്ചിട്ടുള്ള നടൻ കൂടിയാണ് ദേവൻ. വില്ലൻ വേഷങ്ങൾ അല്ലാതെ സ്വഭാവ നടൻ ആയും ദേവൻ തിളങ്ങിയ ചിത്രങ്ങൾ ഏറെ. സൗന്ദര്യമുള്ള വില്ലൻ എന്ന വിശേഷണത്തിന് അർഹനായ ദേവന് ആരാധകരും ഏറെയായിരുന്നു. ഇപ്പോഴിതാ തന്റെ കരിയർ നശിപ്പിച്ചത് സൗന്ദര്യമാണെന്ന് തുറന്നുപറയുകയാണ് ദേവൻ. നായകനേക്കാൾ സുന്ദരനായ വില്ലനെ വേണ്ട എന്ന സിനിമാക്കാരുടെ ചിന്ത തനിക്ക് പ്രതികൂലായി ഭവിച്ചു എന്നും ദേവൻ പറയുന്നു.

ദേവന്റെ വാക്കുകൾ ഇങ്ങനെ,…

നായകൻ എന്നുള്ളത് ഒരു സമയത്ത് ഞാൻ മറന്നു. കിട്ടാൻ ബുദ്ധിമുട്ടാണ് എന്ന് മനസ്സിലായി. പിന്നെ വില്ലനായി അത് കഴിഞ്ഞു പവർഫുൾ വില്ലനായി. വില്ലനായി വന്നതിന് ശേഷവും ഞാൻ ചെയ്ത കഥാപാത്രങ്ങളെ വില്ലൻ കഥാപാത്രങ്ങളെ എന്റെ എതിരാളിയായി നിൽക്കുന്ന നായകന്മാർക്ക് ഇഷ്ടമല്ല. അവർ ചിന്തിക്കുന്നത് എന്തെന്നാൽ ഇയാൾ എന്നെ ഓവർ ടേക്ക് ചെയ്യുമോ എന്നാണ് അല്ലെങ്കിൽ ഇത് എന്റെ ഇമേജിനെ എന്റെ ആരാധകർക്ക് അതൃപ്തി ഉണ്ടാക്കുമോ എന്ന ഭയം അവരിൽ ഉണ്ടായി അത് എന്നെ ബാധിച്ചു. കാരണം ഒരു പെർഫോമർ എന്ന നിലയിൽ ഒരു റോൾ കിട്ടിയാൽ ഞാൻ അതിന്റെ മാക്സിമം പവർ ഉപയോഗിക്കുമല്ലോ!. ഒരു നടൻ പറഞ്ഞത് ഇന്നും എനിക്ക് ഓർമ്മയുണ്ട് ഞാൻ ദേവനിലെ വ്യക്തിയെ ഇഷ്ടപ്പെടുന്നു പക്ഷെ അയാളിലെ നടനെ ഇഷ്ടപ്പെടില്ല എന്നാണ്. ദേവൻ പറയുന്നു