Home entertainment ഡബ്ല്യൂസിസിയെ തള്ളി പറഞ്ഞു നടൻ ഇന്ദ്രൻസ്, ഗുരുതര പിഴവെന്ന് തിരിച്ചറിഞ്ഞു മാപ്പു പറഞ്ഞു

ഡബ്ല്യൂസിസിയെ തള്ളി പറഞ്ഞു നടൻ ഇന്ദ്രൻസ്, ഗുരുതര പിഴവെന്ന് തിരിച്ചറിഞ്ഞു മാപ്പു പറഞ്ഞു

ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ വുമൺ ഇൻ സിനിമ കളക്റ്റീവ് എന്ന ഡബ്ല്യൂസിസിയെ തള്ളിപ്പറഞ്ഞ നടൻ ഇന്ദ്രൻസ് വിവാദമായ പ്രസ്താവനയുടെ ഗൗരവം തിരിച്ചറിഞ്ഞതോടെ തലകീഴ്മറിഞ്ഞു മാപ്പു പറഞ്ഞു. ഡബ്ല്യൂസിസിയെ താൻ തള്ളിപ്പറഞ്ഞിട്ടില്ലെന്നാണ് നടന്‍ ഇന്ദ്രന്‍സ് പിന്നീട് പ്രതികരിച്ചിരിക്കുന്നത്. ചിലർ അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതായി ഇന്ദ്രന്‍സ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അതേസമയം, തന്റെ വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും ഇന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.

‘ഇന്ദ്രൻസ് അഭിമുഖത്തിൽ പറഞ്ഞതെ ഇങ്ങനെയായിരുന്നു: അഭിനയവും സിനിമയും അല്ലാതെ അതിനു പുറത്തുള്ള കാര്യങ്ങൾ ഏറ്റെടുക്കാൻ ഡബ്ള്യുസിസിയ്ക്ക് അവകാശമുണ്ടെന്ന് കരുതുന്നില്ല. അക്രമിക്കപ്പെട്ട നടിക്ക് ഡബ്‌ള്യുസിസി ഇല്ലായിരുന്നെങ്കിൽ, പൊതുസമൂഹത്തിൽ നിന്നും വലിയ പിന്തുണ ലഭിക്കുമായിരുന്നു. നാട്ടിൽ നടക്കുന്ന കാര്യങ്ങൾ തന്നെയാണ് സിനിമയിലും നടക്കുന്നത്. അതുകൊണ്ടാണ് ഈ രീതിയിൽ പ്രതികരണം നടത്തുന്നത്. സിനിമ കമ്പനിപോലെയല്ല എന്നത് ഞാൻ എന്റെ അറിവ് വെച്ച് പറയുന്നതാണ്’ – ഇന്ദ്രൻസ് പറഞ്ഞിരിക്കുന്നു.

‘നടിയ്ക്ക് നീതി ലഭിക്കുന്നത് ഡബ്ള്യുസിസി ഉള്ളതുകൊണ്ടല്ല. കേരളത്തിലെ നിയമവ്യവസ്ഥ അങ്ങനെ നിലനിൽക്കുന്നതുകൊണ്ടാണ്. അല്ലാതെ അവരുടെ ഇടപെടൽ കൊണ്ടല്ല. ഈ വാക്കുകൾ വിവാദമാക്കാൻ വേണ്ടി പറഞ്ഞതല്ല. ഡബ്ള്യുസിസി ഉള്ളതുകൊണ്ടാണ് ഇത്രമാത്രം കേസ് മുന്നോട്ടു പോയതെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? സംഘടന ഈ കേസ് ഏറ്റെടുത്തില്ലെങ്കിലും കേസ് മുന്നോട്ടു പോകുമായിരുന്നു’ – ഇന്ദ്രൻസ് പറഞ്ഞിരുന്നു.

‘വുമൺ ഇൻ സിനിമ കളക്റ്റീവ് എന്ന ഡബ്ള്യുസിസി എന്ന സംഘടന വേണ്ടെന്നു ഒരിക്കലും ഞാൻ പറഞ്ഞിട്ടില്ല. ഇത്തരം കേസുകൾ ആ സംഘടനാ ഏറ്റെടുക്കേണ്ടതില്ല. നാട്ടിൽ നടക്കുന്ന ക്രൈം പോലെയുള്ള കാര്യങ്ങളാണ് സിനിമയിലും നടക്കുന്നത്. അപ്പോൾ നിയമവഴി തന്നെയാണ് തേടേണ്ടത്. അല്ലാതെ സംഘടനയുടെ ഇടപെടലുകൾ അല്ല. എന്ത് ക്രൈം നടന്നാലും ഇവിടെ നിയമവും സംവിധാനങ്ങളുമുണ്ട്.’ ഇന്ദ്രൻസ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ ക്ഷമാപണവുമായി എത്തിയ ഇന്ദ്രൻസ് ഫേസ് ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്.

ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ: കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് ചില സുഹൃത്തുക്കളുടെ അഭിപ്രായം കാണാനും കേള്‍ക്കാനും ഇടയായി. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂര്‍വ്വം ശ്രമിച്ചിട്ടില്ല. ഡബ്ല്യു സി സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, ചിലരെങ്കിലും അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതായി കണ്ടു. എന്റെ ഒരു സഹപ്രവര്‍ത്തകന്‍ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാന്‍ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെണ്‍കുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയില്‍ ഒപ്പം തന്നെയുണ്ട്. മനുഷ്യരുടെ സങ്കടങ്ങള്‍ വലിയ തോതില്‍ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്. നില്‍ക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എന്റെ വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു….