ജീവിത കഥ വിവരിച്ച് മീര വാസുദേവിന്റെ മുൻ ഭർത്താവ്

പ്രേക്ഷകർക്ക് സുപരിചിത മുഖമാണ് ജോൺ കോക്കൻ. ജൂനിയർ ആർട്ടിസ്റ്റായാണ് എത്തിയത്. പിന്നീട് കൂടുതലും വില്ലൻ വേഷങ്ങളിലാണ് എത്തിയിട്ടുള്ളത്. അടുത്തിടയിൽ പുറത്തിറങ്ങിയ ആര്യ നായകനായെത്തിയ തമിഴ് ചിത്രം സാർപട്ടെ പരമ്പരൈയിലൂടെ ശ്രദ്ധിക്കപ്പെട്ട വേഷം കൈകാര്യം ചെയ്ത ജോൺ കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. മീര വാസുദേവിന്റെ മുൻഭാർത്താവ് കൂടിയായിരുന്നു ജോൺ കൊക്കൻ. 2012ൽ വിവാഹിതരായ ഇരുവരും 2016ൽ വിവാഹ മോചിതരായി. പിന്നീട് നടിയും തെലു​ങ്ക് ബി​ഗ് ​ബോസ് മത്സരാർഥിയുമായിരുന്ന മലയാളി പൂജ രാമചന്ദ്രനോടൊപ്പം ജോൺ കൊക്കന്റെ ജീവിതം ആരംഭിച്ചത്. ഇപ്പോളിതാ ഇരുവരും ജീവിതത്തെക്കുറിച്ച് പറയുകയാണ് താരം വാക്കുകൾ,

വേമ്പുലി എന്ന സർപാട്ട പരമ്പരൈയിലെ കഥാപാത്രം അപ്രതീക്ഷിതമായി ലഭിച്ചതാണ്. എന്റെ സുഹൃത്ത് വഴി പാ രഞ്ജിത്ത് സാറിനെ കണ്ടു. ബോക്സിങ് പോലുള്ള അഭ്യസിക്കണമായിരുന്നു. ആ സിനിമയ്ക്ക് വേണ്ടി രഞ്ജിത്ത് സാറും ബോക്സിങ് പഠിച്ചിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ നമുക്ക് ഒരുതരത്തിലും പറ്റിക്കാൻ സാധിക്കുമായിരുന്നില്ല. ഞാൻ യോ​ഗ ചെയ്യുന്നത് കണ്ടിട്ടാണ് നടൻ ആര്യയും യോ​ഗ ചെയ്യാൻ ആരംഭിച്ചത്. മാത്രമല്ല അദ്ദേഹത്തിന്റെ സൈക്കിളിങ് ഇഷ്ടം ഞാൻ ഇപ്പോൾ ചെയ്യുന്നുണ്ട്’

‘ജിമ്മിൽ വെച്ചാണ് കണ്ടുമുട്ടിയത്. വരുന്നു വർക്കൗട്ട് ചെയ്യുന്നു തിരികെ പോകുന്നു. ഇതായിരുന്നു ജോണിന്റെ ജീവിതം. ആരോടും സംസാരിക്കില്ലായിരുന്നു. ഒരു ഹായ് പോലും പറയില്ലായിരുന്നു. പിന്നീട് ഞാൻ ഇത് ശ്രദ്ധിച്ച് അങ്ങോട്ട് പോയി മിണ്ടാൻ തുടങ്ങി. അങ്ങനെയാണ് സൗഹൃദം ആരംഭിക്കുന്നത്. ഞങ്ങളുടെ ഇഷ്ടങ്ങളെല്ലാം ഒന്നാണ് അടുത്ത സുഹൃത്തും നമ്മളെ നന്നായി അറിയുന്ന ഒരാളും നമുക്കൊപ്പം ഉള്ളത് വളരെ നല്ല കാര്യമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇപ്പോൾ‌ ഞങ്ങൾ ഒരുമിച്ച് ഒരു വെബ് സീരിസും ചെയ്യുന്നുണ്ട്