നടന്‍ കൈലാഷിന്റെ പിതാവ് അന്തരിച്ചു

നടന്‍ കൈലാഷിന്റെ പിതാവും വിമുക്ത സൈനികനുമായ എ ഇ ഗീവര്‍ഗീസ് അന്തരിച്ചു. 83 വയസായിരുന്നു. ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നേരത്തെ പ്രമേഹത്തെ തുടര്‍ന്ന് ഒരു കാല്‍ മുറിച്ചു മാറ്റേണ്ടി വന്നിരുന്നു.

നീലത്താമരയാണ് കൈലാഷ് നായകനായ ആദ്യ ചിത്രം. മിഷന്‍ സി ആണ് അവസാനം റിലീസ് ചെയ്ത ചിത്രം. സിനിമയുടെ ഷൂട്ടിങ് സമയത്ത് താരത്തിന് പരിക്കേറ്റത് വാര്‍ത്തയായിരുന്നു. ഒരു രംഗം ചിത്രീകരിക്കുന്നതിന് ഇടയില്‍ നടന്‍ കൈലാഷിനെ വലിച്ചു പൊക്കിയിരുന്ന ഒരു റോപ് പെട്ടെന്ന് പൊട്ടി കൈലാഷ് ബസ്സില്‍ വന്നിടിക്കുകയും കൈലാഷിന് പരിക്കുകള്‍ പറ്റുകയും ചെയ്യുകയായിരുന്നു.