പിണറായി വിജയൻ മന്ത്രിസഭക്ക് എന്റെ അഭിനന്ദനങ്ങൾ- നടൻ കൃഷ്ണകുമാർ

പരാജയത്തേ സ്പോർട്സ്മാൻ സ്പിരിറ്റോടെ എടുത്ത് നടൻ കൃഷ്ണകുമാർ. തിരുവന്തപുരം മണ്ഢലത്തിലെ ബിജെപി സ്ഥനാർഥി ആയിരുന്നു നടൻ. ഇപ്പോൾ പരാജയത്തേ അംഗീകരിച്ചും അവകാശ വാദങ്ങളും വളച്ചുകെട്ടും ഒന്നും ഇല്ലാത താൻ തോറ്റു എന്നും അത് അംഗീകരിക്കുന്നു എന്നും ഫേസ്ബുക്ക് വഴി അദ്ദേഹം അറിയിച്ചിരിക്കുന്നു. പിണറായി വിജയന്റെ പുതിയ മന്ത്രി സഭക്ക് അഭിനന്ദനവും നേർന്നു

ഫേസ്ബുക്ക് പോസ്റ്റ്

നമസ്കാരം… വളരെ നല്ല അനുഭവങ്ങൾ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു. ഒപ്പം തിരുവനന്തപുരം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടർമാർ എനിക്ക് തന്ന സ്നേഹത്തിനും എന്നിലർപ്പിച്ച വിശ്വാസത്തിനും നന്ദി. എന്നോടൊപ്പം പ്രവർത്തിച്ച പാർട്ടിപ്രവർത്തകരായ സഹോദരങ്ങൾക്കും ഒരായിരം നന്ദി..ഇലക്ഷൻ സമയത്തു എനിക്ക് വേണ്ട സഹായങ്ങൾ തന്ന പത്ര മാധ്യമ നവമാധ്യമ സുഹൃത്തുക്കൾക്കും നന്ദി.. നിയുക്ത തിരുവനന്തപുരം MLA ശ്രി ആന്റണി രാജുവിനും, ശ്രി പിണറായി വിജയൻ മന്ത്രിസഭക്കും എന്റെ അഭിനന്ദനങ്ങൾ.