ഗജനിയില്‍ അഭിനയിക്കാതിരുന്നതിന് കാരണം വ്യക്തമാക്കി മാധവന്‍

തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ഗജിനി. സൂര്യ, അസിന്‍, നയന്‍താര തുടങ്ങിയ താരങ്ങള്‍ മികച്ച പ്രകടനം നടത്തിയ ചിത്രമാണ് ഗജിനി. റിലീസ് ചെയ്ത വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമ ഇന്നും പ്രേക്ഷക മനസ്സില്‍ നിലനില്‍ക്കുകയാണ്.

എന്നാല്‍ ചിത്രം തമിഴില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ബോളിവുഡിലും ഹിറ്റ് ചിത്രമായി. ബോളിവുഡില്‍ അമിര്‍ഖാനാണ് സൂര്യയുടെ വേഷം ചെയ്തത്. തമിഴ് പതിപ്പിലെ നായിക അസിന്‍ തന്നെയായിരുന്നു ഹിന്ദി പതിപ്പിലെയും നായിക. അസിന്‍ ചിത്രത്തിലൂടെ ബോളിവുഡില്‍ ചുവടുറപ്പിക്കുകയും പിന്നീട് നിരവധി ഹിറ്റ് ബോളിവുഡ് ചിത്രങ്ങളിലെ നായികയാവുകയും.

ഗജിനിക്ക് ശേഷം വലിയ ജനപ്രീതിയാണ് സൂര്യയ്ക്ക് ലഭിച്ചത്. എന്നാല്‍ സൂര്യയ്ക്ക് പകരം സംവിധായകന്‍ എആര്‍ മുരുഗദോസ് ആദ്യം തീരുമാനിച്ചത് നടന്‍ മാധവനെയായിരുന്നു. മാധവന്‍ തന്നെയാണ് ഇപ്പോള്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്.

തിരക്കഥ വായിച്ച് കഴിഞ്ഞപ്പോള്‍ രണ്ടാംപകുതി ഇഷ്ടപ്പെടാത്തതാണ് താന്‍ പിന്‍മാറുവാന്‍ കാരണമെന്ന് മാധവന്‍ പറഞ്ഞു. എന്നാല്‍ സൂര്യ ആ വേഷം ചെയ്തുകണ്ടപ്പോള്‍ സന്തോഷമാണ് തോന്നിയതെന്നും. ആ വേഷത്തിന് അനുയോജ്യനായ ആളായിരുന്നു സുര്യയെന്നും മാധവന്‍ പറഞ്ഞു. ആ കഥാപാത്രത്തിന് വേണ്ടി സൂര്യയെടുത്ത അധ്വാനം ഞാന്‍ ചെയ്യില്ല.

ഗജിനിയില്‍ വേണ്ട ശരീര വടിവിന് വേണ്ടി സൂര്യ ഒരാഴ്ച ഉപ്പു കഴിക്കാതിരുന്നത് മാധവന്‍ ചൂണ്ടിക്കാട്ടി. സൂര്യയുടെ ഇത്ര വലിയ ആത്മാര്‍ത്ഥത ഞാന്‍ നല്ല ആക്ടറല്ലെന്ന തോന്നല്‍ തനിക്കുണ്ടാക്കിയെന്നും മാധവന്‍ തുറന്നു പറഞ്ഞു. റോക്കട്രി ആണ് മാധവന്റെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിന്റെ സംവിധാനവും നടന്‍ തന്നെയായിരുന്നു. ഐഎസ്ആര്‍ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. മാധവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.