മൈക്കും കുറച്ച് ആളുകളെയും കിട്ടിയെന്ന് കരുതി അസംബന്ധങ്ങൾ പറയരുത്, ഗായത്രിയെ വിമർശിച്ച് നടൻ മനോജ് കുമാർ

തിരുവനന്തപുരം. സീരിയല്‍ മേഖലകളെ ഭരിക്കുന്നത് കോര്‍പ്പറേറ്റുകളാണെന്ന് പറഞ്ഞ നടിയും സിപിഎം പ്രവര്‍ത്തകയുമായ ഗായന്ത്രിക്കെതിരെ നടന്‍ മനോജ് കുമാര്‍. മൈക്കും കുറച്ച് ആളുകളെയും കിട്ടിയെന്ന് കരുതി അസംബന്ധം വിളിച്ച് പറയരുതെന്ന് മനോജ് പ്രതികരിച്ചു.

ഗായത്രിക്ക് ബിജെപിയെയും കോൺഗ്രസിനെയും വിമർശിക്കാം. എന്നാൽ സീരിയൽ മേഖലയിൽ രാഷ്ട്രീയം കൊണ്ടുവരരുതെന്നും മനോജ് പറഞ്ഞു. ഗായത്രി ഒരു രാഷ്ട്രീയക്കാരിയാണ്. സീരിയല്‍ മേഖലയില്‍ എല്ലാ രാഷ്ട്രീയത്തില്‍ പെടുന്നവരുമെണ്ട്. ഗായന്ത്രിക്ക് രാഷ്ട്രീയം ഉള്ളത് അവരുടെ ഇഷ്ടമാണെന്നും മനോജ്.

എന്നാല്‍ സീരിയല്‍ മേഖലയില്‍ ഇത്തരം രാഷ്ട്രീയം കൊണ്ടുവരരുത്. കോര്‍പ്പറേറ്റുകളാണ് സീരിയല്‍ മേഖലയെ നിയന്ത്രിക്കുന്നത് എന്ന് പറയുന്നത് അസംബന്ധമാണ്. രാഷ്ട്രീയക്കാരുടെ തുറുപ്പ് ചീട്ട് എന്നൊക്കെ പറയുന്നത് ന്യൂനപക്ഷ വാദങ്ങളാണ്. ഇത്തരം ചീപ്പ് സാധനങ്ങള്‍ സീരിയല്‍ മേഖലയില്‍ കലര്‍ത്തി പറയരുതെന്നും മനോജ്.