ആൺകുട്ടി കരഞ്ഞാൽ, അയ്യേ ഇവനെന്താ പെൺകുട്ടിയെ പോലെ എന്ന് ചോദിക്കുന്നിടത്ത് തുടങ്ങുന്നുണ്ട് പെണ്ണിനോടുളള വേർതിരിവ്-അനശ്വര

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനശ്വര രാജൻ.അടുത്തിടെ തന്റെ പതിനെട്ടാം വയസ് പൂർത്തിയായ സന്തോഷത്തിൽ സോഷ്യൽ മീഡിയകളിൽ നടി പങ്കുവെച്ച ചിത്രങ്ങൾ വൻ സൈബർ ആക്രമണത്തിനിരയായി.അനശ്വര ധരിച്ച വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞു എന്ന് ആരോപിച്ചായിരുന്നു സൈബർ ആങ്ങളമാർ രംഗത്ത് എത്തിയത്.സംഭവം വിവാദം ആയതോടെ അനശ്വരയ്ക്ക് പിന്തുണയുമായി നിരവധി നടിമാർ രംഗത്ത് എത്തിയിരുന്നു

ഇപ്പോഴിതാ ഈ സംഭവത്തെപ്പറ്റിയും ആൺപെൺ വേർതിരിവുകളെ കുറിച്ചും സംസാരിക്കുകയാണ് അനശ്വര രാജൻ.പിറന്നാളിന് ചേച്ചി തന്ന സമ്മാനമായിരുന്നു ആ വസ്ത്രം.അതെനിക്ക് നന്നായി ചേരുന്നുണ്ടെന്ന് തോന്നിയപ്പോൾ ഫോട്ടോ എടുത്തു.സമൂഹ മാധ്യമങ്ങൾ വഴി അത് പങ്കുവെയ്ക്കുകയും ചെയ്തു.ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുത്ത് കൊണ്ടിരിക്കുന്ന സമയത്ത് കൂട്ടുകാരിയാണ് എന്നോട് സൈബർ ആക്രമണത്തെ കുറിച്ച്‌ പറഞ്ഞത്അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. പക്ഷേ വ്യക്തിഹത്യ നടത്താനോ,റേപ്പ് കൾച്ചർ പ്രോത്സാഹിപ്പിക്കാനോ പാടില്ലല്ലോ.അവരുടെ മാനസിക പ്രശ്‌നമായിട്ടേ എനിക്ക് തോന്നിയുളളൂ.ആൺകുട്ടി കരഞ്ഞാൽ,അയ്യേ ഇവനെന്താ പെൺകുട്ടിയെ പോലെ എന്ന് ചോദിക്കുന്നിടത്ത് നിന്ന് തുടങ്ങുന്നുണ്ട് പെണ്ണിനോടുളള വേർതിരിവ്.പെണ്ണിനെ പോലെ കരയുന്നു എന്ന് പറയുന്നിടത്ത് പെണ്ണ് രണ്ടാംതരക്കാരിയാകുന്നു.ബോഡി ഷെയിമിംഗിൽ തുടങ്ങി ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ചാൽ പോലും ലൈംഗിക വസ്തുവായി കാണുന്ന സംസ്‌കാരത്തിലേക്കാണ് നമ്മൾ നീങ്ങുന്നതെന്ന് തോന്നുന്നു

അനശ്വരയുടെ ആദ്യ തമിഴ് ചിത്രമാണ് രാംഗി.തൃഷ നായികയാവുന്ന ചിത്രം ശരവണനാണ് സംവിധാനം ചെയ്യുന്നത്.കിടിലൻ ആക്ഷൻ രംഗങ്ങളും തൃഷ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി കാവ്യ പ്രകാശ് ഒരുക്കുന്ന ചിത്രമാണ് വാങ്ക്ജോജു ജോർജ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് അവിയൽ.ഷാനിൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്