മുഖ്യമന്ത്രി ജനങ്ങളുടെ ഇടയിലേക്ക് വരുന്നു, മഹത്തരം ഈ മാതൃക- അനുമോൾ

കോടികൾ മുടക്കി നവകേരള സദസ് നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി നടി അനുമോൾ. മുഖ്യമന്ത്രിയും മന്ത്രിമാരും ആളുകൾക്ക് ഇടയിലേക്ക് ഇറങ്ങി വരുന്നുവെന്ന് നടി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഭാത സദസ്സിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു നടിയുടെ പ്രതികരണം. വാക്കുകളിങ്ങെ

നമ്മൾ എപ്പോഴും കണ്ടിട്ടുള്ളത് ഭരിക്കുന്നയാളുകൾ തലപ്പത്തിരുന്ന് നിയന്ത്രിക്കുന്നതാണല്ലോ. ഇവിടെ മുഖ്യമന്ത്രിയും മന്ത്രിമാരും ആളുകളുടെ ഇടയിലേക്ക് വരുന്നു. ഒരു കൂട്ടം ആളുകളെ വിളിച്ചുവരുത്തി ചർച്ച ചെയ്യുന്നു. മുഖ്യമന്ത്രി എല്ലാ വിഭാഗം ആളുകളോടും അഭിപ്രായങ്ങൾ ചോദിച്ച് ക്ഷമയോടെ ഇരുന്ന് കുറിച്ചെടുത്ത്‌ എല്ലാത്തിനും മറുപടി പറയുന്ന മാതൃക മഹത്തരമാണ്. ഓരോ ആളിനെയും പരിഗണിച്ച്‌ ഓരോ ചോദ്യത്തെയും ബഹുമാനിക്കുന്നുവെന്നാണ് ഞാനിതിനെ കാണുന്നത്.

മാത്രമല്ല ഇക്കാര്യങ്ങളിൽ വേഗത്തിലുള്ള നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയുമുണ്ട്‌. ജനങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും കോർത്തിണക്കി ഒരു മികച്ച സിസ്റ്റം ഉണ്ടാക്കുമെന്നാണ് കാണുന്നത്. സാംസ്കാരിക ടൂറിസത്തിന് വലിയ സാധ്യതയാണ് പാലക്കാടിനുള്ളത്. നിളയും പറയിപെറ്റ പന്തിരുകുലവും വേലയും തിറയും സാംസ്കാരിക കൈമാറ്റത്തിന് സഹായകമാകും