കിളിപോയിയിരുന്ന എന്നെ അച്ഛായനാണ് സ്റ്റേജിലേക്ക് പറഞ്ഞ് വിട്ടത്-അശ്വതി

അൽഫോൻസാമ്മയായെത്തി പിന്നീട് കുങ്കുമ പൂവിലെ വില്ലത്തിയായെത്തി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് അശ്വതി തോമസ്.ആകെ അഭിനയിച്ചത് നാലു പരമ്പരയിലാണെങ്കിലും അതിൽ രണ്ടെണ്ണം പുറത്തിറങ്ങിയില്ല.എന്നാൽ മറ്റു രണ്ടണ്ണം സൂപ്പർ ഹിറ്റുകളാകുകയും ചെയ്തു.അതിൽ ഒന്ന് അൽഫോൺസാമ്മ.മറ്റൊന്ന് കുങ്കുമപ്പൂവ്.അൽഫോൺസാമ്മ എന്ന് പറയുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ കടന്നുവരുന്നത് നടി അശ്വതിയുടെ മുഖമാണ്.അത്രത്തോളം പ്രശസ്തിയും അംഗീകാരവുമാണ് അൽഫോൺസാമ്മയുടെ വേഷത്തിലൂടെ അശ്വതിക്ക് കൈവന്നത്.അൽഫോൺസാമ്മയിൽ കരുണയുടെ മുഖമായപ്പോൾ കുങ്കുമപ്പൂവിൽ അമല എന്ന കൊടും വില്ലത്തിയായി.വിവാഹശേഷവും അഭിനയത്തിൽ താരം സജീവം ആയിരുന്നുവെങ്കിലും ഇപ്പോൾ കുറച്ചുനാളായി അഭിനയ മേഖലയിൽ നിന്നും വിട്ടുനിൽക്കുകയാണ്

ഇപ്പോളിതാ അശ്വതിയുടെ കുറിപ്പ് വൈറലാവുകയാണ്.ഏഷ്യാനെറ്റ് ടെലിവിഷൻ വീട്ടിൽ ടീവിയിൽ ഇരുന്നു കണ്ടിരുന്ന സമയത്തു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഭാവിയിൽ എനിക്കും അതിൽ ഒരു അവാർഡ് കിട്ടുമെന്നോ,ആ സ്റ്റേജിൽ കയറി നിൽക്കാൻ സാധിക്കുമെന്നോയെന്ന് പറഞ്ഞായിരുന്നു അശ്വതിയുടെ കുറിപ്പ് തുടങ്ങിയത്എല്ലാരും പറയും ഇതൊക്കെ നേരത്തെ അറിഞ്ഞിട്ടു പോയി ഇരിക്കുന്നതാണെന്ന് എന്നാൽ ഞാൻ പറയട്ടെ.ഒരിക്കലും അറിഞ്ഞിട്ടില്ല നേരത്തെക്കൂട്ടി നമ്മക്ക് അവാർഡ് ഉണ്ട് എന്നു.അവിടെ ചെന്നിരുന്നു അവാർഡ് അനൗൺസ് ചെയ്തപ്പോൾ കിളിപോയി ഇരുന്ന എന്നെ പിടിച്ചെണീപ്പിച്ചു സ്റ്റേജിലേക്ക് വിട്ടത് എന്റെ അച്ചായൻ ആരുന്നുവെന്നും അശ്വതി ഓർക്കുന്നു.ഇതിനകം തന്നെ കുറിപ്പ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്

ടിവിയിൽ മാത്രം കണ്ടിട്ടുള്ള ആ വേദിയിൽ വാക്കുകൾ കിട്ടാതെ നിന്നത് ഏകദേശം 20മിനിറ്റോളം.കലാശാല ബാബു എന്ന വലിയൊരു നടൻ അദ്ദേഹത്തിന്റെ കൈയിൽ നിന്നു അവാർഡ് ഏറ്റുവാങ്ങാൻ കഴിഞ്ഞത് മറ്റൊരു ഭാഗ്യം.പിറ്റേ വർഷവും ഇതേ അവാർഡ് ഒരിക്കൽ കൂടി സ്വന്തമാക്കാൻ കഴിഞ്ഞു എന്നുള്ളതും ഒരു ഭാഗ്യമായി ഓർക്കുന്നു.ഏഷ്യാനെറ്റിനോടും കുങ്കുമപ്പൂവ് ടീമിനോടുമാണ് ഇക്കാര്യത്തിൽ നന്ദി പറയുന്നത്.പിന്നെ എന്നെ രണ്ടു കൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്കും.അതിലേറെ ഫേസ്ബുക്കിനും നന്ദി,ഈ വിലപ്പെട്ട മെമ്മറി എനിക്ക് സമ്മാനിച്ചതിനുമെന്നുമായിരുന്നു അശ്വതി കുറിച്ചത്