കോഴിക്കോട് നിന്നുള്ള മൂന്ന് യുവാക്കള്‍ തന്നോട് ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടു- ചാര്‍മിള

മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ മികച്ച പ്രകടനം നടത്തിയ നടിയാണ് ചാര്‍മിള. കേരളത്തില്‍ സിനിമ ചിത്രീകരണത്തിനിടെ തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. കോഴിക്കോട് നിന്നുള്ള മൂന്ന് യുവാക്കള്‍ തന്നോട് ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് താരം തുറന്ന് പറഞ്ഞിരിക്കുന്നത്.

യുവാക്കളുടെ ആവശ്യം കേട്ടപ്പോള്‍ ഞെട്ടലാണ് ഉണ്ടായത്. സിനിമ ചെയ്യാനാണെന്ന് പറഞ്ഞ് മൂന്ന് യുവാക്കള്‍ തന്നെ വന്ന് കണ്ടിരുന്നു. കോഴിക്കോട് നിന്നാണ് വരുന്നത് ചേച്ചി വന്ന് സിനിമ ചെയ്തുതരണമെന്ന് ആവര്‍ ആവശ്യപ്പെട്ടു. ഞാന്‍ സമ്മതിക്കുകയും ചെയ്തു. എന്നെ കാണുവാന്‍ വന്ന ആ യുവാക്കള്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

ചിത്രീകരണത്തിനിടയില്‍ അസിസ്റ്റന്റ് എന്നെ വിളിച്ചു. പണവുമായി അവര്‍ വന്നിരിക്കുന്നുവെന്നും സിനിമയ്ക്ക് പോകാന്‍ ആവശ്യപ്പെട്ടന്നും അസിസ്റ്റന്റ് പറഞ്ഞു. എന്നാല്‍ ചിത്രീകരണം തുടങ്ങി മൂന്ന് ദിവസം കഴിഞ്ഞിട്ടും എനിക്ക് പ്രതിഫലം നല്‍കാത്ത അവര്‍ എന്തിനാണ് എന്റെ അസിസ്റ്റന്റിന് പ്രതിഫലം നല്‍കുന്നതെന്ന് എനിക്ക് സംശയം തോന്നി.

അവരോട് ഞാന്‍ സംസാരിച്ചപ്പോള്‍ അവരുടെ സ്വഭാവം മാറുകയായിരുന്നു. എന്റെ മുഖത്ത് നോക്കി അവരില്‍ ഒരാളെ തിരഞ്ഞെടുക്കുവാന്‍ അവര്‍ പറഞ്ഞു. എന്നാല്‍ ഞാന്‍ അവരോട് ചോദിച്ചു എന്റെ മകന്‍ കുറച്ച് കൂടി വളര്‍ന്നാല്‍ നിങ്ങളുടെ പ്രായമാകും എന്നെ അമ്മ എന്നാണ് നിങ്ങള്‍ പ്രായം കൊണ്ട് വിളിക്കേണ്ടതെന്നും പറഞ്ഞു. കരാറില്ലാതെയാണ് ഞാന്‍ സിനിമ ചെയ്യന്‍ പോയത് അതുകൊണ്ട് പരാതി കൊടുക്കാന്‍ പറ്റിയില്ലെന്നും ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.