ഇരുണ്ട നിറമുള്ള പൊക്കം കുറഞ്ഞയാളെ ഒളിച്ചോടിക്കെട്ടിയ സുന്ദരി, വിവാഹത്തെക്കുറിച്ച് ദേവയാനി

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രീയപ്പെട്ട താരമാണ് ദേവയാനി. വ്യത്യസ്തമാർന്ന ചിത്രങ്ങളുമായാണ് താരം എത്താറുള്ളത്. ഇടയ്ക്ക് സിനിമയിൽ നിന്നും മാറിനിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു നടത്തിയത്. സിനിമ കരിയർ ആരംഭിച്ചത് ഗോയൽ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണെങ്കിലും ആദ്യം ദേവയാനിയുടേതായി പുറത്തിറങ്ങിയത് മലയാളചിത്രമായിരുന്നു. അതോടെയാണ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരമായി ദേവയാനി മാറിയത്.

സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായ താരം അടുത്തിടെ വിവാഹ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ കാര്യങ്ങൾ വീണ്ടും വൈറലാകുന്നു. സംവിധായകനായ രാജ്കുമാറിനെയാണ് വിവാഹം കഴിച്ചത്. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. തുടക്കത്തിൽ എതിർപ്പുകളുണ്ടായിരുന്നുവെങ്കിലും അവയെ ഒക്കെ അവഗണിച്ചാണ് തങ്ങൾ ഒരുമിച്ചതെന്നും ദേവയാനി പറയുന്നു. ദേവയാനിയുടെ അത്ര പൊക്കമില്ലാത്ത, ഇരുണ്ട നിറവും പറയത്തക്ക സൗന്ദര്യവും ഇല്ലാത്ത രാജകുമാരനുമായുള്ള വിവാഹം വീട്ടുകാർ എതിർത്തു.

എതിർപ്പുകൾ ശക്തമായതോടെ താരം ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. 2001ലാണ് ഇരുവരും വിവാഹിതരായത്. എന്നാൽ സൗന്ദര്യത്തിന്റെ പേരിൽ തന്നെ വിമർശിച്ചവർക്ക് മറുപടി നൽകുകയാണ് താരം. ഒരു കൊച്ചു കുഞ്ഞിനെപോലെയാണ് ഭർത്താവ് തന്നെ പരിചരിക്കുന്നതെന്നും ലോകത്തിലെ ഏറ്റവും മനോഹരമായ ദാമ്പത്യം തങ്ങളുടേത് ആണെന്നുമാണ് ദേവയാനി പറയുന്നു. ഇനിയ, പ്രിയങ്ക എന്നീ രണ്ടു മക്കളാണ് താരത്തിന് ഉളളത്.