വിവാഹം ഒരു വർഷത്തിനുള്ളിൽ, അറേഞ്ചഡ് മാര്യേജിനാണ് സാധ്യത കൂടുതൽ- ​ഗായത്രി സുരേഷ്‌

കുഞ്ചാക്കോ ബോബൻ നായകനായ ജമ്ന പ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് ​ഗായത്രി സുരേഷ്. ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയവയാണ് ഗായത്രി വേഷമിട്ട മറ്റു ചിത്രങ്ങൾ. തൃശൂരാണ് ​ഗായത്രി ജനിച്ചതും വളർന്നതും പഠിച്ചതുമെല്ലാം. ​ഇപ്പോളിതാ വിവാഹത്തെക്കുറിച്ചും ഭാവി വരനെക്കുറിച്ചും മനസ്സ് തുറക്കുകയാണ് താരം.

​ഗായത്രിയുടെ വാക്കുകൾ ഇങ്ങനെ..

ഒരു കൊല്ലത്തിനുള്ളിൽ വിവാഹം വേണമെന്നാണ് ആഗ്രഹം. പിന്നെ അതിനെ കുറിച്ച് കൂടുതൽ ചിന്തിക്കാറില്ല. വരുന്നത് വരട്ടെ. നമുക്ക് പറ്റിയ ഒരാൾ വരുമ്പോൾ ഇയാളെ കല്യാണം കഴിച്ചാൽ നല്ലതാണെന്ന് തോന്നില്ലേ. അങ്ങനെ ഒരാളെ കിട്ടിയില്ലെങ്കിൽ തീർച്ചയായും അറഞ്ചേഡ് മാരേജ് ആയിരിക്കും.

ഏത് കാര്യവും പറ്റില്ല എന്ന് പറഞ്ഞ് മാറി നിൽക്കാറില്ല. ചെറുപ്പം മുതൽ അങ്ങനെയാണ്. നണിച്ച് മാറി നിൽക്കുന്നതിനേക്കാൾ നല്ലതല്ലേ അത്. ചെറുപ്പം മുതലെ ഞാൻ ഇങ്ങനെയാണ്. ഇത്രയും ഓപ്പണ്ണായി സംസാരിക്കാമോ എന്ന് എല്ലവരോടും ചോദിക്കാറുണ്ട് മീഡിയയേയും നാട്ടുകാരേയും പേടിക്കണം എന്നാണ് എല്ലാവരും പറയുന്നത്. പക്ഷെ എനിക്ക് അത് പറ്റില്ല. എന്തും തുറന്ന് പറഞ്ഞില്ലെങ്കിൽ എന്റെ പെരുമാറ്റം കൃത്യമമായി തോന്നും. ഈ സ്വഭാവം ഇഷ്ടപ്പെടുന്നവർ ഇഷ്ടപ്പെടട്ടെ എന്ന് വിചാരിക്കുമെന്നും ​ഗായത്രി കൂട്ടിച്ചേർത്തു