Home entertainment ഷോർട്ട്‌സ് ധരിക്കാൻ മടിയില്ല, ഗ്ലാമർ ചെയ്യുന്നത് മോശം കാര്യമാണെന്ന് തോന്നിയിട്ടില്ല- ഇനിയ

ഷോർട്ട്‌സ് ധരിക്കാൻ മടിയില്ല, ഗ്ലാമർ ചെയ്യുന്നത് മോശം കാര്യമാണെന്ന് തോന്നിയിട്ടില്ല- ഇനിയ

മലയാളത്തിലും തമിഴിലുമായി ശ്രദ്ധേയമായ താരമാണ് ഇനിയ. ഇരുപത്തിയഞ്ചിലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അയാൾ, ഭൂപടത്തിൽ ഇല്ലാത്ത ഒരിടം, റേഡിയോ, വെള്ളിവെളിച്ചത്തിൽ എന്നീ ചിത്രങ്ങളിൽ ഇനിയ അഭിനയിച്ചിട്ടുണ്ട്.. മലയാളചലച്ചിത്രമായ ചാപ്പാ കുരിശിന്റെ തമിഴ് റീമേക്കായ പുലിവാൽ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിച്ചു. നിനൈത്തത് യാരോ എന്ന ചിത്രത്തിൽ ഇനിയയായി തന്നെ വേഷമിട്ടു.

ഇപ്പോളിതാ ഗ്ലാമറസുള്ള കഥാപാത്രങ്ങൾ ചെയ്യാനോ ഫോട്ടോഷൂട്ടിൽ ഷോർട്ട്‌സ് ധരിക്കനോ മടിയില്ലെന്ന് പറയുകയാണ് നടിയിപ്പോൾ. ഗ്ലാമർ ചെയ്യുന്നത് മോശം കാര്യമാണെന്ന് തനിക്കൊരിക്കലും തോന്നിയിട്ടില്ലെന്നാണ് താരം പറയുന്നത്, വാക്കുകൾ, മോഡലിങ് രംഗത്ത് നിൽക്കുന്നത് കൊണ്ട് എനിക്ക് ഷോർട്‌സ് ഇടാനോ സ്‌ളീവ്‌ലെസ് ഡ്രസ് ഇടാനോ മടിയൊന്നുമില്ല. അങ്ങനെ ഒരു നാണം കുണുങ്ങി പെൺകുട്ടിയായല്ല, സിറ്റിയിലാണ് വളർന്നത്. ഗ്ലാമർ ചെയ്യുന്നത് കുറ്റമാണെന്നോ മോശം കാര്യമാണെന്നോ എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. കഥയ്ക്കും കഥാപാത്രത്തിനും അനുസരിച്ച് എന്റെ ഒരു കംഫർട്ടബിൾ ലെവലിലാണ് ഞാൻ ഗ്ലാമർ ചെയ്യുന്നത് കുറ്റമാണെന്നോ മോശം കാര്യമാണെന്നോ എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല.

കഥയ്ക്കും കഥാപാത്രത്തിനും അനുസരിച്ച് എന്റെ ഒരു കംഫർട്ടബിൾ ലെവലിലാണ് ഞാൻ ഗ്ലാമർ വേഷങ്ങൾ ചെയ്യാറുള്ളത്. എന്റെ ഒരു ഫോട്ടോ ഷൂട്ടിലെ ഫോട്ടോ കണ്ടിട്ട് ഒരാൾ കമന്റിട്ടിരുന്നു. അതീവസുന്ദരിയായി, പുത്തൻ രൂപത്തിൽ, ഫുൾ ഗ്ലാമർ വേഷത്തിൽ, ആരെയും മയക്കും, ഇനീയ… അങ്ങനെ എന്തൊക്കെയോ ആയിരുന്നു കമന്റ്. അതേ കുറിച്ച് അഭിപ്രായം അറിയാൻ ഒരു ദേശീയ മാധ്യമത്തിന്റെ പ്രതിനിധി വിളിച്ചിരുന്നു. അവരോട് ഞാൻ ചോദിച്ചതാണ് ഈ പ്രായത്തിൽ അല്ലെങ്കിൽ 60 വയസിൽ ഗ്ലാമർ കാണിച്ചാൽ ആരെങ്കിലും കാണുമോ എന്ന്.