മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ ഒരു പ്രത്യേക ഫീലാണ്,ഭാര്യയായി അഭിനയിക്കാൻ വീണ്ടും തോന്നും-കമാലിനി

മലയാളത്തിലെ ഏറ്റവും ഹിറ്റ് ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ.മലയാളത്തിന്റെ ആദ്യ നൂറുകോടി ക്ലബ് സിനിമയിൽ മോഹൻലാലിനൊപ്പം നിരവധി താരങ്ങളാണ് അണിനിരന്നത്.ചിത്രത്തിൽ മോഹൻലാലിന്റെ ഭാര്യയായെത്തിയത് കമാലിനി മുഖർജിയാണ്.മൈന എന്ന കഥാപാത്രം കമാലിനി ​ഗംഭീരമാക്കി.

രേവതി സംവിധാനം ചെയ്ത ഫിർ മിലേംഗേ എന്ന ഹിന്ദി ചലച്ചിത്രത്തിലാണ് കമാലിനി ആദ്യമായി അഭിനയിച്ചത്. ഒരു പരസ്യത്തിലെ അവരുടെ അഭിനയം കണ്ടാണ് രേവതി കമാലിനിയെ ചലച്ചിത്രത്തിലഭിനയിക്കാൻ ക്ഷണിച്ചത്. കുട്ടിസ്രാങ്ക് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക ആയി മലയാളത്തിൽ കമാലിനി ശ്രദ്ധ നേടിയിട്ടുണ്ട്.

ഇപ്പോൾ താരം മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യമാണ് ചർച്ചയായിരിക്കുന്നത്. മോഹൻലാലിനൊപ്പം വീണ്ടും അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും എന്നാൽ മോഹൻലാലിന്റെ ഭാര്യ കഥാപാത്രം തന്നെ വേണമെന്നുമാണ് കമാലിനി മുഖർജി പറയുന്നത്.മോഹൻലാലിന്റെ കൂടെ അഭിനയിക്കുമ്പോൾ സുരക്ഷിതത്വമാണ് ഫീൽ ചെയ്യുന്നതെന്നും അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിക്കുമ്പോൾ എന്തായിരിക്കുമെന്ന് നിങ്ങൾക്ക് ഊഹിക്കാൻ പറ്റുമെന്ന് കരുതുന്നതായും താരം പറയുന്നു.

തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.1980 മാര്‍ച്ച്‌ 4-ന് കൊല്‍ക്കത്തയിലാണ് കമാലിനി മുഖര്‍ജി ജനിച്ചത്. കൊല്‍ക്കത്തയിലെ ലോറെറ്റോ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയിട്ടുണ്ട്. ഇതിനുശേഷം മുംബൈയില്‍ നാടകാഭിനയത്തില്‍ ഒരു കോഴ്സ് ചെയ്തു. നാടകങ്ങളിലും പരസ്യങ്ങളിലും ഇതിനുശേഷം അഭിനയിക്കാന്‍ തുടങ്ങി.

രേവതി സംവിധാനം ചെയ്ത ഫിര്‍ മിലേംഗേ എന്ന ഹിന്ദി ചലച്ചിത്രത്തിലാണ് കമാലിനി ആദ്യമായി അഭിനയിച്ചത്. ഒരു പരസ്യത്തിലെ അവരുടെ അഭിനയം കണ്ടാണ് രേവതി കമാലിനിയെ ചലച്ചിത്രത്തിലഭിനയിക്കാന്‍ ക്ഷണിച്ചത്. തെലുഗു ചലച്ചിത്രമായ ആനന്ദിലെ നായികാവേഷം കമാലിനിയെ പ്രശസ്തയാക്കി. തെലുഗു ചലച്ചിത്രരംഗത്താണ് കമാലിനി കുടുതലായും പ്രവര്‍ത്തിച്ചിട്ടുള്ളത്. മലയാളത്തില്‍ കുട്ടിസ്രാങ്കിലെ പെമ്മേണ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പുലിമുരുകനിലും. തമിഴ്‌ ചിത്രം വേട്ടയാട്‌ വിളയാട്‌ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ദേയമായ അഭിനയം കാഴ്ച്ച വച്ചു