സംവിധായകൻ ഗുരുദക്ഷിണയായി ആവശ്യപ്പെട്ടത് ശരീരം, – കസ്തൂരി

മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് കസ്തൂരി. നടിയെന്നതിലുപരി മോഡൽ, അവതാരക, സാമൂഹ്യപ്രവർത്തക എന്നീ നിലകളിലും നടി തിളങ്ങുന്നു. രഥോത്സവം, അനിയൻബാവ ചേട്ടൻ ബാവ തുടങ്ങിയ നിരവധി സിനിമകളിലൂടൊണ് കസ്തൂരി മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതയായത്.

സിനിമ ലോകത്തെ ലൈം​ഗിക ചൂഷണങ്ങളെക്കുറിച്ച് കസ്തൂരി നടത്തിയ പ്രസ്താവന സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. അദ്ദേഹം ഒരു നിർമ്മാതാവായിരുന്നു. തനിക്കു ഒരുപാട് മോഹന വാഗ്ദാനങ്ങൾ നൽകി തന്നെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിക്കുകയാണ് ചെയ്തത്. പക്ഷെ അയാളുടെ പ്രായത്തെയോർത്ത് കൂടുതലൊന്നും തനിക്കു പറയാൻ കഴിഞ്ഞില്ലെന്നും കസ്തൂരി പറയുന്നു. സ്ത്രീകളുടെ അനുവാദമില്ലാതെ അവരെ തങ്ങളുടെ കിടപ്പറയിലേക്കു ക്ഷണിക്കുന്ന ഇത്തരം സംവിധായകരും നിർമ്മാതാക്കളുമാണ് നമ്മുടെ സിനിമാമേഖലയുടെ ശാപമെന്നും കസ്തൂരിപറഞ്ഞു.

താൻ സിനിമയിൽ അഭിനയിച്ചു തുടങ്ങിയ കാലത്തായിരുന്നു മറ്റൊരു സംഭവം. ഒരു തുടക്കക്കാരിയുടെ പതർച്ചയില്ലാതെ ആ കാര്യത്തെ കൂൾ ആയിത്തന്നെ താൻ ഡീൽ ചെയ്തുവെന്നും കസ്തൂരി പറയുന്നു.. താൻ അഭിനയിച്ച ചിത്രത്തിന്റെ സംവിധായകന്റെ ഭാഗത്തു നിന്നാണ് തനിക്കു മോശം സമീപനം ഉണ്ടായത്. തന്നോട് ഗുരുദക്ഷിണയായി അദ്ദേഹം ആവ ശ്യപ്പെട്ടത് തന്റെ ശരീരമാണെന്നും കസ്തൂരി വെളിപ്പെടുത്തിയിരുന്നു. ഗുരു ദക്ഷിണ പലവിധത്തിലുണ്ടല്ലോ എന്നൊക്കെ അദ്ദേഹം ഇടയ്ക്കിടയ്ക്ക് തന്നോട് പറഞ്ഞിരുന്നു. ആദ്യമൊന്നും എനിക്കു അദ്ദേഹം ഉദ്ദേശിച്ചകാര്യം മനസ്സിലായിരുന്നില്ല . എന്നാൽ തനിക്ക് കാര്യം മനസ്സിലായപ്പോൾ അയാൾക്ക് ചുട്ട മറുപടി തന്നെ താൻ കൊടുത്തെന്നും പിന്നീട് തന്നോട് സംസാരി ച്ചിട്ടേയില്ലെന്നും കസ്തൂരി പറഞ്ഞിരിന്നു.