മുടി ഒന്ന് ചുരുട്ടാൻ ശ്രമിച്ചതാ..ഇനി ആവർത്തിക്കില്ലെന്ന് ലെന

മലയാള സിനിമയിലെ നിറസാന്നിധ്യമാണ് ലെന. ലെന കുമാർ, ലെന അഭിലാഷ് എന്നും അറിയപ്പെടുന്നു. ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് ആദ്യം വെള്ളിത്തിരിയിൽ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ് എന്നീ സിനിമകളിൽ അഭിനയിച്ചു. മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷൻ പരമ്പരകളിലുമാണ് അഭിനയിച്ചിട്ടുള്ളത്. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്.ട്രാഫിക് എന്ന 2011 പുറത്തിറങ്ങിയ സിനിമയിലൂടെയാണ് സിനിമയിൽ വഴിത്തിരിവുണ്ടായത്. പിന്നീട് സ്നേഹ വീട്, ഈ അടുത്ത കാലത്ത് സ്പിരിറ്റ്, തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

ഒരു വർഷം മുമ്പ് താൻ നടത്തിയ ഒരു ശ്രമം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം . കഴിഞ്ഞ വർഷം ഇതേ സമയം ഞാൻ എന്റെ മുടി ചുരുട്ടാൻ ഒന്ന് ശ്രമിച്ചു… ഇനി ആവർത്തിക്കില്ല എന്നു കുറിച്ചു കൊണ്ടു ലെന പങ്കുവച്ച ചിത്രങ്ങൾ വൈറൽ. രസകരമായ കമന്റുകളുമായി ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

 

View this post on Instagram

 

Around this time last year I had experimented with perming my hair…. Won’t repeat it ! 😂

A post shared by Lena Kumar (@lenasmagazine) on

പരസ്യത്തിലെ ഫിഡോ ഡിടോന്റെ പോലെയുണ്ട്, കുമ്ബിടി അല്ല.ശശി പാലാരിവട്ടം ശശി, ബ്യൂട്ടി വേഴ്‌സസ് സൈക്കോ, കൊറോണ ഹെയർസ്റ്റൈൽ എന്നൊക്കെയാണ് മറ്റു ചില കമന്റുകൾ. ലെന വളരെ ക്യൂട്ടായിട്ടുണ്ട് എന്നാണ് നടി ശ്രിന്ദയുടെ ചിത്രത്തിന് കുറിച്ചിരിക്കുന്നത്.