എന്റെ മുടിയുടെ വിശേഷമാണ് എല്ലാവ്ർക്കും അറിയേണ്ടത്- മാൻവി സുരേന്ദ്രൻ

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രീയതാരമാണ് മാൻവി സുരേന്ദ്രൻ. സീതയിലെ അർച്ചനയായും, സുമംഗലീ ഭവയിലെ നിരാശാകാമുകിയായും, ഒക്കെ തിളങ്ങിയ മാൻവിക്ക് ആരാധകരും നിരവധിയാണ്. മൂന്നുവർഷമായി സീരിയലിൽ തിളങ്ങി നിൽക്കുന്ന മാൻവിയെ ഈ രംഗത്തേക്ക് കൊണ്ട് വരുന്നത്, സംവിധായകൻ എ എം നസീറാണ്.ചേച്ചിയമ്മ എന്ന സീരിയലിലൂടെ അഭിനയ രംഗത്ത് എത്തിയ മാൻവി ഇപ്പോൾ തേനും വയമ്പിലും ആണ് മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചത്. ശ്രുതി എന്ന പാലക്കാരിയാണ് മിനി സ്‌ക്രീനിൽ എത്തിയതോടെ മാനവി ആയി അറിയപ്പെടാൻ തുടങ്ങിയത്.രാമപുരം മാർ അഗസ്തിനോസ് കോളേജിലെ വിദ്യാർത്ഥിനിയാണ് താരം.

ഇപ്പോളിതാ താരം ജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. പലരും നേരിൽ കാണുമ്പോൾ എന്നോട് ചോദിക്കുന്ന ഒരു ചോദ്യമാണ് മുടിയെ പറ്റി. അതിന്റെ രഹസ്യം എന്താണെന്ന് പലരും ചോദിക്കും. പ്രതേകിച്ച് ഒന്നുമില്ല. എണ്ണ തലയിൽ പുരട്ടാറില്ല. ഇത് പാരമ്പര്യമായി കിട്ടിയ മുടിയാണെന്ന് എനിക്ക് തോന്നുന്നത്. അച്ഛന്റെ അമ്മയ്ക്കും നല്ല മുണ്ടിയുണ്ട്. അത് എനിക്ക് കിട്ടിയതാണെന്നാണ് എല്ലാവരും ഇവിടെ പറയുന്നത്. ഇപ്പോൾ പാലായിൽ പി.ജിക്ക് പഠിക്കുകയാണ്. വീട്ടിൽ അച്ഛൻ, അമ്മ, ചേച്ചി എന്നിവരുണ്ട്..

മോഹിനിയാട്ടം ചെറുപ്പകാലം തൊട്ട് പഠിക്കുന്നുണ്ട്. അതിൽ സംസ്ഥാന ജേതാവായിരുന്നു ഞാൻ. അതിന്റെ ഫോട്ടോ പാത്രത്തിൽ കണ്ടിട്ടാണ് എന്നെ സീരിയലിലേക്ക് ക്ഷണിച്ചത്. നിർഭാഗ്യകൊണ്ട് ആ സീരിയൽ നടന്നില്ല. പിന്നീട് അതെ ടീമിന്റെ ചേച്ചിയമ്മ എന്ന സീരിയലിലൂടെ അഭിനയത്തിലേക്ക് എത്തി. സീതയിലെ അർച്ചന എന്ന കഥാപാത്രമാണ് ഒരുപാട് വഴിത്തിരിവായത്. നെഗറ്റീവ് വേഷമായിരുന്നു. പിന്നീട് അത്തരത്തിൽ നിരവധി വേഷങ്ങൾ വന്നു. എന്നാലും ഞാൻ ഹാപ്പിയാണ്. കണ്ണീരും കരച്ചിലുമൊക്കെ ചെയ്യാൻ ബുദ്ധിമുട്ടാണ്. ഇതാകുമ്പോൾ കൂടുതൽ ഫ്രീഡം കിട്ടുന്നുണ്ട്. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ ക്യാമറക്ക് മുന്നിൽ എങ്ങനെയെങ്കിലും എത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു.