ആറടി നീളമുള്ള പെരുമ്പാമ്പിനെ തോളിലേറ്റി മന്യ, ചിത്രം വൈറൽ

ജോക്കർ സിനിമയിലൂടെ ലോഹിതദാസാണ് മന്യയെ മലയാളികൾക്കു പരിജയപ്പെടുത്തുന്നത്.തുടർന്ന് കുഞ്ഞിക്കൂനൻ,രാക്ഷസരാജാവ്,അപരിചിതൻ തുടങ്ങിയ നിരവധി സിനിമകളിലൂടെ ശ്രദ്ധേയയായി.വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്ന താരം കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് ടോപ്പിക്കാണ്.കുഞ്ഞിക്കൂനൻ സിനിമയിൽ സായിക്കുമാർ അവതരിപ്പിച്ച വാസു അണ്ണനെ വിവാഹം കഴിച്ച് താമസിക്കുകയാണ് മന്യ എന്ന തരത്തിൽ നിരവധി ‌‌‌ട്രോലുകൽ വന്നിരുന്നു അതിന് പ്രതികരണവുമായി മന്യ തന്നെ രം​ഗത്തെത്തുകയും ചെയ്തിരുന്നു

മന്യ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ച ചിത്രങ്ങൾ ശ്രദ്ധേയമാകുകയാണ്ആറടിയിലേറെ നീളമുള്ള ഒരു പെരുമ്പാപിനെ കഴുത്തിലിട്ട് ഒരു ഭയവുമില്ലാതെ ചിരിച്ചു കൊണ്ട് നിൽക്കുന്ന ചിത്രമാണ് മന്യ പങ്കു വച്ചത്.സംഗതി ഒരു പഴയ ചിത്രമാണ്.മമ്മൂട്ടി നായകനായി പുറത്ത് വന്ന അപരിചിതൻ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചെടുത്ത ഒരു ചിത്രമായിരുന്നു അത്.ചിത്രത്തിന് താഴെ ഒരുപാട് കമന്റ്കൾ വരുന്നുണ്ട്.

കന്നഡ,തമിഴ്,തെലുങ്ക്,മലയാളം എന്നിങ്ങനെ നാല് ഭാഷയിലും മന്യ അഭിനയിച്ചിട്ടുണ്ട്.2010വരെ മന്യ സിനിമകളിൽ സജീവമായിരുന്നു.2013ൽ വികാസ് ബാജ്‌പയിയുമായി മന്യ വിവാഹിതയായി.വിവാഹ ശേഷം അമേരിക്കയിലാണ് മന്യ സ്ഥിര താമസമാക്കിയത്.സിനിമകളിൽ നിന്നു വിട്ടു നിന്നെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം.ഇൻസ്റ്റയിൽ തന്റെയും നാല് വയസുകാരിയായ മകൾ ഓമിഷ്‌കയുടെയും ചിത്രങ്ങളും വിശേഷങ്ങളും മന്യ പങ്കു വയ്ക്കാറുണ്ട്