അച്ഛൻ മുസ്ലീം അമ്മ ഹിന്ദു, നദിയ മൊയ്ദുവിന്റെ ജീവിത കഥ

‌ഒരു കാലത്ത് മലയാളികൾ നെഞ്ചേറ്റിയ നടായാണ് നദിയ മൊയ്ദു. ഒരു ഇടവേളക്കുശേഷം തിരിച്ചുവന്നത് കേരളത്തിലും തരംഗം സൃഷ്ടിച്ച എം കുമരൻ, സൺ ഓഫ് മഹാലക്ഷ്മി എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു.തമിഴകത്ത് ഏറെ ശ്രദ്ധേയമായ ചിത്രമായിരുന്നു എം കുമരൻ, സൺ ഓഫ് മഹാലക്ഷ്മി. 2004ൽ പുറത്തു വന്ന ചിത്രത്തിൽ ജയം രവി, അസിൻ എന്നിവരായിരുന്നു മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഒപ്പം തന്നെ അതേ പ്രാധാന്യത്തിൽ നടി നദിയാ മൊയ്തുവും ഒരു വേഷം ചിത്രത്തിൽ അവതരിപ്പിച്ചിരുന്നു. നദിയാ മൊയ്തുവിന്റെ മടക്ക സിനിമ കൂടിയായിരുന്നു ഇത്. ചിത്രത്തിൽ ജയം രവിയുടെ അമ്മയുടെ വേഷത്തിലായിരുന്നു നദിയാ മൊയ്തു എത്തിയത്.

സിനിമയിൽ നദിയ മൊയ്തുവെന്ന് അറിയപ്പെടുന്ന താരത്തിന്റെ യഥാർത്ഥ പേര് സരീനയെന്നാണ്. തലശേരിക്കാരനായ മുസ്ലീമായ മൊയ്ദുവാണ് നദിയയുടെ പിതാവ്. അമ്മയാകട്ടെ തിരുവല്ല സ്വദേശിനി ലളിതയും. ഹസീനയെന്നൊരു സഹോദരിയും നദിയയ്ക്കുണ്ട്. പ്രണയവിവാഹമാണ് നദിയയുടെത്. മഹാരാഷ്ട്ര ബ്രാഹ്മണകുടുംബാംഗമായ സിരിഷ് ഗോഡ്‌ബോലെയാണ് നദിയയുടെ ഭർത്താവ്. ഇവർക്ക് സനം, ജന എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ഏറെനാൾ അമേരിക്കയിലും പിന്നീട് യുകെയിലുമായിരുന്ന നദിയ ഇപ്പോൾകുടുംബത്തിനൊപ്പം മുംബൈയിലാണ് താമസിക്കുന്നത്.

ഏതൊരു നടിയും കൊതിയ്ക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളാണ് നദിയയ്ക്ക് എന്നും ലഭിച്ചിട്ടുള്ളത്. ആദ്യ ചിത്രം തന്നെ നായികാപ്രാധാന്യമുള്ളതായിരുന്നു. പിന്നീട് ചെയ്ത ഓരോ മലയാളചിത്രത്തിലും നദിയയ്ക്ക് സ്വന്തം കഴിവുതെളിയിക്കാൻ കഴിഞ്ഞു.രണ്ടാം തിരിച്ചുവരവിൽ 2011ലാണ് നദിയ ഒരു മലയാളചിത്രം ചെയ്തത്. മമ്മൂട്ടി നായകനായ ഡബിൾസ് ആയിരുന്നു ഈ ചിത്രം. ആ വർഷം തന്നെ സെവൻസ് എന്നൊരു ചിത്രവും നദിയ ചെയ്തു.